Movie prime

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് പ്രഭാസ്

ബാഹുബലി താരം പ്രഭാസ് ഇനി ഇന്സ്റ്റഗ്രാമിലും സജീവമാകും. ഇതിന്റെ ഭാഗമായി താരം ഇന്സ്റ്റഗ്രാം പേജ് ആരംഭിച്ചു. പേജ് ആരംഭിച്ച് പോസ്റ്റുകള് ഇടുന്നതിന് മുമ്പ് തന്നെ പേജിന് 6,63,000 ഫോളോവേഴ്സ് ആയിട്ടുണ്ട് ( https://www.instagram.com/actorprabhas/). ഇപ്പോള് തൃഭാഷാ ചിത്രം സാഹോയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള പ്രഭാസ് ഉടൻ തന്നെ പേജില് പോസ്റ്റ് ചെയ്ത് തുടങ്ങുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള് അറിയിച്ചു. പൊതുവേ വളരെ ഒതുങ്ങി കഴിയാന് ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യര്ഥന മാനിച്ചാണ് ഇന്സ്റ്റഗ്രാമില് അക്കൗണ്ട് തുറന്നത്. ഫേസ്ബുക്കില് ഇപ്പോള് More
 
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് പ്രഭാസ്

ബാഹുബലി താരം പ്രഭാസ് ഇനി ഇന്‍സ്റ്റഗ്രാമിലും സജീവമാകും. ഇതിന്റെ ഭാഗമായി താരം ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചു. പേജ് ആരംഭിച്ച് പോസ്റ്റുകള്‍ ഇടുന്നതിന് മുമ്പ് തന്നെ പേജിന് 6,63,000 ഫോളോവേഴ്‌സ് ആയിട്ടുണ്ട് ( https://www.instagram.com/actorprabhas/). ഇപ്പോള്‍ തൃഭാഷാ ചിത്രം സാഹോയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള പ്രഭാസ് ഉടൻ തന്നെ പേജില്‍ പോസ്റ്റ് ചെയ്ത് തുടങ്ങുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പൊതുവേ വളരെ ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഫേസ്ബുക്കില്‍ ഇപ്പോള്‍ തന്നെ താരത്തിന് ധാരാളം ആരാധകവൃന്ദമുണ്ട്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയാണ് പ്രഭാസിന്റെ അടുത്ത് വരാനിരിക്കുന്ന ചിത്രം. ആഗസ്റ്റ് 15-ന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക.

മലയാളത്തിലെ ലാല്‍ പ്രമുഖ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്റോഫ് , നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.