Movie prime

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊറോണ വൈറസ് ബാധ പടരുകയും രോഗികളുടെ എണ്ണം 9000 കടക്കുകയും ചെയ്ത സാഹചര്യത്തിൽ മോദിയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. ലോക്ക് ഡൗൺ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തെ ഔദ്യോഗികമായി അറിയിക്കും. രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ തുടരുന്നതിനൊപ്പം ഹോട്ട് സ്പോട്ടുകൾ അല്ലാത്ത ഇടങ്ങളിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഏതെല്ലാം More
 
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊറോണ വൈറസ് ബാധ പടരുകയും രോഗികളുടെ എണ്ണം 9000 കടക്കുകയും ചെയ്ത സാഹചര്യത്തിൽ മോദിയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.

ലോക്ക് ഡൗൺ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തെ ഔദ്യോഗികമായി അറിയിക്കും. രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ തുടരുന്നതിനൊപ്പം ഹോട്ട് സ്പോട്ടുകൾ അല്ലാത്ത ഇടങ്ങളിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഏതെല്ലാം കാര്യങ്ങളിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സംസ്ഥാനങ്ങൾ. ഇതര സംസ്ഥാന തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയ്ൻ സർവീസ് അനുവദിക്കണം എന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.