Movie prime

ഇന്നുരാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുരാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ ഇളവുകളും സാമ്പത്തിക പാക്കേജും ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാജ്യം. തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ലോക്ക് ഡൗൺ നിർത്തലാക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിർത്തു. ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങൾ ലോക് ഡൗൺ നീട്ടണം എന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഇളവുകൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടു നല്കണം എന്ന ആവശ്യമാണ് കേരളം More
 
ഇന്നുരാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുരാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ ഇളവുകളും സാമ്പത്തിക പാക്കേജും ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാജ്യം.
തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ലോക്ക് ഡൗൺ നിർത്തലാക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിർത്തു. ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങൾ ലോക് ഡൗൺ നീട്ടണം എന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.
ഇളവുകൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടു നല്കണം എന്ന ആവശ്യമാണ് കേരളം ഉയർത്തിയത്. കർക്കശമായ കരുതലും നിയന്ത്രണങ്ങളും കൈക്കൊണ്ടു മാത്രമേ റെയിൽ-വ്യോമ ഗതാഗതം ഉൾപ്പെടെ പുനരാരംഭിക്കാവൂ എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24-നു ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ അഞ്ചാമത്തെ വീഡിയോ കോൺഫറൻസാണ് കഴിഞ്ഞദിവസം നടന്നത്.