in

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

Twitter

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. narendramodi_in എന്ന പേഴ്സണൽ വെബ് സൈറ്റുമായി ബന്ധപ്പെട്ട ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ദേശീയ ദുരിതാശ്വാസ നിധിയിലേക്ക്  ക്രിപ്‌റ്റോ കറന്‍സിയായി സംഭാവന നല്‍കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള  ട്വീറ്റുകള്‍ വന്നതോടെയാണ് ഹാക്കിങ്ങ് വിവരം വെളിപ്പെട്ടത്.Twitter

ഇരുപത്തഞ്ച് ലക്ഷം ഫോളോവേഴ്സാണ് മോദിയുടെ ഈ അക്കൗണ്ടിനുളളത്. ഇത് കൂടാതെ പി എം ഒ യുടെ പേരിലും, നരേന്ദ്ര മോദി എന്ന പേരിലുമുള്ള മറ്റ് രണ്ട് ട്വിറ്റർ അക്കൗണ്ടുകളും മോദിക്കുണ്ട്.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ സ്ഥിരീകരിച്ചു. അക്കൗണ്ട്  സുരക്ഷിതമാക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ട്വിറ്റർ  വ്യക്തമാക്കി. ബിറ്റ്‌കോയിന്‍ മുഖേന ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.  

കഴിഞ്ഞ ജൂലൈയില്‍  നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 

അമേരിക്കന്‍ പ്രസിഡന്റ്  സ്ഥാനാര്‍ഥി ജോ ബൈഡൻ, മുൻ പ്രസിഡന്റ് ബരാക് ഒബാമ, ബില്യണയർ എലോണ്‍ മസ്‌ക് തുടങ്ങി നിരവധി പേരുടെ അക്കൗണ്ടുകളാണ് സമീപകാലത്ത് ഹാക്ക് ചെയ്യപ്പെട്ടത്. 

കഴിഞ്ഞ ദിവസം മോദി നടത്തിയ മന്‍ കി ബാത്തിന് യുട്യൂബിൽ  ലൈക്കുകളേക്കാള്‍ അധികം ഡിസ്‌ലൈക്കുകള്‍ ലഭിച്ചത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

kafeel khan

മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ

റിയൽ‌മി 7 പ്രോ, റിയൽമി 7 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു