Movie prime

വൈറലായി പ്രിയങ്ക ഗാന്ധി കാറിൻ്റെ വിൻഡ് ഷീൽഡ് തുടയ്ക്കുന്ന വീഡിയോ

Priyanka Gandhi കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കാറിൻ്റെ വിൻഡ് ഷീൽഡ് തുടയ്ക്കുന്ന വീഡിയോ വൈറലായി. ഉത്തർപ്രദേശിൽ രാംപൂരിലേക്കുള്ള യാത്രാമധ്യേ ഹാപുർ റോഡിലാണ് സംഭവം. Priyanka Gandhi യാത്രയിൽ പ്രിയങ്കയുടെ കാറിനെ അനുഗമിച്ചുകൊണ്ട് ധാരാളം കാറുകൾ ഉണ്ടായിരുന്നു. വിൻഡ് ഷീൽഡിലൂടെയുള്ള കാഴ്ച മങ്ങിയതിനാൽ ഡ്രൈവർക്ക് വണ്ടി നിർത്തേണ്ടി വന്നു. അപ്പോഴാണ് വണ്ടിയിൽ നിന്ന് പ്രിയങ്ക ഇറങ്ങിയതും വിൻഡ് ഷീൽഡ് സ്വയം വൃത്തിയാക്കാൻ ഒരുങ്ങിയതും. പ്രിയങ്കയുടെ പ്രവൃത്തി കണ്ട അനുയായികൾ പ്രിയങ്കയ്ക്ക് സിന്ദാബാദ് വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. മങ്ങിയ More
 
വൈറലായി പ്രിയങ്ക ഗാന്ധി കാറിൻ്റെ വിൻഡ് ഷീൽഡ് തുടയ്ക്കുന്ന വീഡിയോ

Priyanka Gandhi
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കാറിൻ്റെ വിൻഡ് ഷീൽഡ് തുടയ്ക്കുന്ന വീഡിയോ വൈറലായി. ഉത്തർപ്രദേശിൽ രാംപൂരിലേക്കുള്ള യാത്രാമധ്യേ ഹാപുർ റോഡിലാണ് സംഭവം. Priyanka Gandhi

യാത്രയിൽ പ്രിയങ്കയുടെ കാറിനെ അനുഗമിച്ചുകൊണ്ട് ധാരാളം കാറുകൾ ഉണ്ടായിരുന്നു. വിൻഡ് ഷീൽഡിലൂടെയുള്ള കാഴ്ച മങ്ങിയതിനാൽ ഡ്രൈവർക്ക് വണ്ടി നിർത്തേണ്ടി വന്നു. അപ്പോഴാണ് വണ്ടിയിൽ നിന്ന് പ്രിയങ്ക ഇറങ്ങിയതും വിൻഡ് ഷീൽഡ് സ്വയം വൃത്തിയാക്കാൻ ഒരുങ്ങിയതും. പ്രിയങ്കയുടെ പ്രവൃത്തി കണ്ട അനുയായികൾ പ്രിയങ്കയ്ക്ക് സിന്ദാബാദ് വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.

മങ്ങിയ കാഴ്ച മൂലം യാത്രയ്ക്കിടയിൽ പ്രിയങ്കയെ അനുഗമിക്കുന്ന വാഹന വ്യൂഹത്തിൽ കൂട്ടിയിടി നടന്നതായും എന്നാൽ ആർക്കും പരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

വാർത്താ ഏജൻസി എ എൻ ഐ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്ക ഡൗൺ റ്റു എർത്ത് ആണെന്നും ഇത്തരം കാര്യങ്ങൾ മടി കൂടാതെ ചെയ്യുമെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ അവർ തുടച്ചു വൃത്തിയാക്കുന്നത് താൻ ഇരുന്നിരുന്ന ഭാഗമാണെന്നും ഡ്രൈവർക്ക് അത് കൊണ്ട് ഗുണമൊന്നും കിട്ടില്ലെന്നും പ്രിയങ്കയെ കളിയാക്കിക്കൊണ്ടുള്ള കമൻ്റുകളും കാണാം. എ എൻ ഐ റിപ്പോർട്ട് ചെയ്യാൻ മാത്രം ഇതൊരു ദേശീയ വാർത്തയാണോ എന്നാണ് ചിലരുടെ പ്രതികരണം. എല്ലാം വെറും നാടകവും പി ആർ വർക്കും ആണെന്നും അല്ലെങ്കിൽ എല്ലാവരും ചെയ്യുന്ന ഇത്തരം പ്രവൃത്തികളൊക്കെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്.