യുവ വൈജ്ഞാനിക എഴുത്തുകാർക്ക് ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ്. പ്രശസ്തിപത്രവും 10000 രൂപയുമാണ് പുരസ്കാരം. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്ന വൈജ്ഞാനിക പുസ്തകത്തിന്റെ രചയിതാവിനാണ് പുരസ്കാരം ലഭിക്കുക.
2019 ജൂലൈ ഒന്നിന് 40 വയസ്സിനു താഴെ പ്രായമുള്ള എഴുത്തുകാരെയാണ് പരിഗണിക്കുന്നത്, 2017 നുശേഷം ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകവും. 2019 ഓഗസ്റ്റ് 10 നകം ലഭിക്കത്തക്കവിധം പുസ്തകത്തിന്റെ മൂന്ന് പ്രതികൾ എക്സിക്യൂട്ടീവ് ഡയറക്ടർ, മുണ്ടശ്ശേരി ഫൗണ്ടേഷൻ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്കാരിക പഠനഗവേഷണ കേന്ദ്രം, പട്ടം പാലസ് പി.ഒ. പട്ടം, തിരുവനന്തപുരം, 695004 എന്ന വിലാസത്തിൽ അയയ്ക്കണം.