Movie prime

നിങ്ങളിൽ പ്രോട്ടീന്റെ അഭാവമുണ്ടോ ? പ്രോട്ടീൻ അഭാവം എങ്ങനെ തിരിച്ചറിയാം .

protein ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പ്രോട്ടീൻ വളരെ അത്യാവശ്യമാണ് . ഈ കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാമെങ്കിലും നമ്മളിൽ പലരും അത് അത്രകണ്ട് ഗൗനിക്കാറില്ലെന്നതാണ് സത്യം. ഈ മനോഭാവം നമ്മുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നതിൽ സംശയം വേണ്ട. സസ്യാഹാരം ഇഷ്ട്ടപെടുന്നവരാണെങ്കിലും മാംസാഹാരം ഇഷ്ടപ്പെടുന്നവരാണെങ്കിലും പ്രകൃതിദത്തമായ നിരവധി പ്രോട്ടീൻ സ്രോതസ്സുകളുള്ള ഭക്ഷണങ്ങൾ രണ്ട് വിഭാഗത്തിലും ഉണ്ട് . ഉദാഹരണത്തിന് മാംസാഹാരങ്ങളായ പാൽ, മുട്ട, മത്സ്യം, ഇറച്ചി, സസ്യാഹാരങ്ങളായ ധാന്യങ്ങൾ, പരിപ്പ്, വിത്ത്, സോയ ഉൽപ്പന്നങ്ങൾ, ചീര, കടല ഇവയെല്ലാം More
 
നിങ്ങളിൽ പ്രോട്ടീന്റെ അഭാവമുണ്ടോ ? പ്രോട്ടീൻ അഭാവം എങ്ങനെ തിരിച്ചറിയാം .

protein
രോഗ്യകരമായ ജീവിതം നയിക്കുന്നതിന് പ്രോട്ടീൻ വളരെ അത്യാവശ്യമാണ് . ഈ കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാമെങ്കിലും നമ്മളിൽ പലരും അത് അത്രകണ്ട് ഗൗനിക്കാറില്ലെന്നതാണ് സത്യം. ഈ മനോഭാവം നമ്മുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നതിൽ സംശയം വേണ്ട. സസ്യാഹാരം ഇഷ്ട്ടപെടുന്നവരാണെങ്കിലും മാംസാഹാരം ഇഷ്ടപ്പെടുന്നവരാണെങ്കിലും പ്രകൃതിദത്തമായ നിരവധി പ്രോട്ടീൻ സ്രോതസ്സുകളുള്ള ഭക്ഷണങ്ങൾ രണ്ട് വിഭാഗത്തിലും ഉണ്ട് . ഉദാഹരണത്തിന് മാംസാഹാരങ്ങളായ പാൽ, മുട്ട, മത്സ്യം, ഇറച്ചി, സസ്യാഹാരങ്ങളായ ധാന്യങ്ങൾ, പരിപ്പ്, വിത്ത്, സോയ ഉൽ‌പ്പന്നങ്ങൾ, ചീര, കടല ഇവയെല്ലാം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.protein

ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾക്കൊള്ളിക്കുന്നത് ശരീരത്തിന് അത്യാവശ്യമാണ്. എന്നാൽ നമ്മൾ ദൈനം ദിനം കഴിക്കുന്ന ഭക്ഷണത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ അടങ്ങിട്ടുണ്ടോ എന്ന് നമ്മുക്ക് എങ്ങനെ അറിയാൻ സാധിക്കും? പ്രോട്ടീന്റെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും .ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിക്കാം നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള പ്രോട്ടീൻ ഇല്ലെന്ന് . ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ചില സാഹചര്യങ്ങളിൽ, വേഗത്തിലും സുരക്ഷിതമായും ഈ പ്രോട്ടീൻ കുറവ് മറികടക്കാൻ ഡോക്ടർ പ്രോട്ടീൻ സപ്ലിമെന്റുകൾ ശുപാർശ ചെയ്തേക്കാം. ഇനിപ്പറയുന്നവ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

1. ക്ഷീണവും ബലഹീനതയും

നിങ്ങളിൽ പ്രോട്ടീന്റെ അഭാവമുണ്ടോ ? പ്രോട്ടീൻ അഭാവം എങ്ങനെ തിരിച്ചറിയാം .

പ്രോട്ടീൻ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നു . എന്നാൽ നമ്മളിൽ ശരിയായ അളവിൽ പോഷകങ്ങൾ ലഭിക്കാത്തപ്പോൾ, ഇതിന്റെ വിപരീത ഫലമാണ് സംഭവിക്കുക. ബലഹീനതയും ക്ഷീണവും അനുഭവപ്പെടും മാത്രമല്ല പതിവിലും കൂടുതൽ അലസത അനുഭവപ്പെടുകയും ചെയ്യും.

2.. വിശപ്പ് വർദ്ധിക്കും

ശരീരത്തിന് പ്രവർത്തിക്കാൻ ഇന്ധനം ആവശ്യമാണ്, ശരീരത്തിന് സുഗമമായി പ്രവർത്തിക്കാൻ ഏറ്റവും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ . അതിനാൽ, നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ അപര്യാപ്തമായിരിക്കുമ്പോൾ, നമ്മളിലെ വിശപ്പ് വർദ്ധിപ്പിച്ച് അതിലൂടെ ശരീരം അത് പരിഹരിക്കാൻ ശ്രമിക്കുന്നു. വർദ്ധിച്ച വിശപ്പിനെ ജങ്ക് ഫുഡ് അല്ലെങ്കിൽ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് മറികടക്കാൻ നമ്മൾ ശ്രമിക്കുകയാണെങ്കിൽ, അത് അനാരോഗ്യകരമായ ശരീരഭാരം, അമിതവണ്ണം, മറ്റ് സങ്കീർണതകൾ എന്നിവയിലേയ്ക്ക് നയിച്ചേക്കാം.

3 . പ്രതിരോധശേഷി കുറവ്

നിങ്ങളിൽ പ്രോട്ടീന്റെ അഭാവമുണ്ടോ ? പ്രോട്ടീൻ അഭാവം എങ്ങനെ തിരിച്ചറിയാം .

ഒരു ചെറിയ പ്രോട്ടീൻ കുറവ് പോലും നമ്മുടെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നതിന്റെ സൂചനയാണ് ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകൾ. ഭക്ഷണത്തിൽ പ്രോട്ടീന്റെ അഭാവം മുറിവുകൾ ഉണങ്ങുന്നത് മന്ദഗതിയിലാക്കുന്നു.

4 . നേരത്തെയുള്ള വാർദ്ധക്യം

2019 ൽ ഇന്ത്യൻ ഡെർമറ്റോളജി ഓൺലൈൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് കുറഞ്ഞ പ്രോട്ടീൻ നമ്മുടെ ചർമ്മത്തിലും നഖങ്ങളിലും മുടിയിലും പ്രതിഫലിക്കാൻ തുടങ്ങുമെന്നാണ്. മുടിയുടെ കനം കുറയുക , പൊട്ടുന്ന മുടിയും നഖവും, ചുളിവുകളുള്ളതോ പിഗ്മെന്റുള്ളതോ ആയ ചർമ്മം, മുടി കൊഴിച്ചിൽ എന്നിവ നമ്മുടെ ഭക്ഷണത്തിലെ പ്രോട്ടീന്റെ അഭാവത്തിന്റെ ആദ്യകാല ലക്ഷണങ്ങളാണ്.