Movie prime

പി.എസ്.സി തട്ടിപ്പ്: ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ പ്രഹരമെന്ന് രമേശ് ചെന്നിത്തല

പി.എസ്.സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി നിര്ദ്ദേശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.പി.എസ്.സി പരീക്ഷാ തട്ടിപ്പിനെപ്പറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഇപ്പോള് ഹൈക്കോടതിയും അതേ സ്വഭാവത്തിലുള്ള നിര്ദ്ദേശമാണ് നല്കിയിരിക്കുന്നത്. ഇനിയെങ്കിലും സര്ക്കാര് പി.എസ്.സി തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണം. പി.എസ്.സിയുടെ നിലവിലെ അവസ്ഥ നിരാശാ ജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണവും ഗൗരവമേറിയതാണ്. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്ദ്ദേശിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത More
 
പി.എസ്.സി തട്ടിപ്പ്: ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ പ്രഹരമെന്ന് രമേശ് ചെന്നിത്തല

പി.എസ്.സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.പി.എസ്.സി പരീക്ഷാ തട്ടിപ്പിനെപ്പറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഇപ്പോള്‍ ഹൈക്കോടതിയും അതേ സ്വഭാവത്തിലുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ പി.എസ്.സി തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണം.

പി.എസ്.സിയുടെ നിലവിലെ അവസ്ഥ നിരാശാ ജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണവും ഗൗരവമേറിയതാണ്. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതാണ്. പക്ഷേ സര്‍ക്കാര്‍ സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാവാതെ പി.എസ്.സി തട്ടിപ്പ് മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്.

പി.എസ്.സിയെക്കുറിച്ച് എന്ത് അന്വേഷിക്കണമെന്ന് ചോദിച്ച മുഖ്യമന്ത്രിക്ക് ലഭിച്ച പ്രഹരമാണ് ഹൈക്കോടതി നിര്‍ദ്ദേശം. ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷാ കേന്ദ്രമാണ് പി.എസ്.സി. അതിന്റെ വിശ്വാസ്യത തകര്‍ത്തവര്‍ക്കും അതിന് കൂട്ടു നിന്നവര്‍ക്കുമെതിരെ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.