Movie prime

പഞ്ചാബിൽ ജിയോ ടവറുകൾക്ക് പൊലീസ് കാവൽ

Punjab ജിയോ ടവറുകൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി പഞ്ചാബിലെ കർഷക പ്രക്ഷോഭകാരികൾ.കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ പഞ്ചാബിൽ 2000-ത്തിലധികം ജിയോ ടവറുകൾക്ക് കേടുപാടുകൾ വരുത്തിയതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. വൈദ്യുതി ബന്ധം വിച്ഛേദിച്ചും കേബിളുകൾ മുറിച്ചുമാറ്റിയും ജനറേറ്ററുകൾ കേടുവരുത്തിയും ജിയോ ടവറുകൾ നശിപ്പിക്കുന്ന പ്രവർത്തനം വ്യാപകമായതോടെ സംസ്ഥാന സർക്കാർ സമ്മർദത്തിലായി. സമരക്കാർ സംയമനം പാലിക്കണമെന്നും സമാധാനപരമായ സമരരീതികൾ അവലംബിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.Punjab സമരം ചെയ്യുന്നത് സമാധാനം പാലിച്ചുകൊണ്ടാവണമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് അഭ്യർഥിച്ചു. മൊബൈൽ More
 
പഞ്ചാബിൽ ജിയോ ടവറുകൾക്ക് പൊലീസ് കാവൽ

Punjab
ജിയോ ടവറുകൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി പഞ്ചാബിലെ കർഷക പ്രക്ഷോഭകാരികൾ.കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ
പഞ്ചാബിൽ 2000-ത്തിലധികം ജിയോ ടവറുകൾക്ക് കേടുപാടുകൾ വരുത്തിയതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. വൈദ്യുതി ബന്ധം വിച്ഛേദിച്ചും കേബിളുകൾ മുറിച്ചുമാറ്റിയും ജനറേറ്ററുകൾ കേടുവരുത്തിയും ജിയോ ടവറുകൾ നശിപ്പിക്കുന്ന പ്രവർത്തനം വ്യാപകമായതോടെ സംസ്ഥാന സർക്കാർ സമ്മർദത്തിലായി. സമരക്കാർ സംയമനം പാലിക്കണമെന്നും സമാധാനപരമായ സമരരീതികൾ അവലംബിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.Punjab

സമരം ചെയ്യുന്നത് സമാധാനം പാലിച്ചുകൊണ്ടാവണമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് അഭ്യർഥിച്ചു. മൊബൈൽ ടവറുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുന:സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൊലീസിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പൊലീസ് പട്രോളിങ്ങ് ശക്തമാക്കിയതിന് പുറമേ, മുഴുവൻ ജിയോ ടവറുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവികൾ കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകി. എൺപത് ശതമാനം ടവറുകളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ റിലയൻസിനെതിരെ കടുത്ത രീതിയിലാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. കാർഷിക നിയമങ്ങളിൽ ആത്യന്തികമായി നേട്ടമുണ്ടാക്കുന്നത് മുകേഷ് അംബാനിയെയും അദാനിയെയും പോലുള്ള വൻകിട കോർപ്പറേറ്റുകളാണെന്നാണ് പ്രക്ഷോഭകാരികളുടെ നിലപാട്. അംബാനി-അദാനി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സമരാനുകൂലികളായ
മുഴുവൻ കർഷക സംഘടനകളും
നൽകിയിട്ടുണ്ട്.