Movie prime

ആർ ബാലകൃഷ്‌ണപിള്ളയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ ആദരാഞ്ജലികൾ

മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി ) ചെർമാനുമായ ആർ ബാലകൃഷ്ണപിള്ള (86 ) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാകുകയിരുന്നു തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിച്ചു. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ നടത്തും . കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ടായിരിക്കും സംസ്കാര ചടങ്ങുകള്. മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത് മകനും More
 
ആർ ബാലകൃഷ്‌ണപിള്ളയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ  ആദരാഞ്ജലികൾ

മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി ) ചെർമാനുമായ ആർ ബാലകൃഷ്‌ണപിള്ള (86 ) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാകുകയിരുന്നു തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിച്ചു. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ നടത്തും . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത് മകനും നിയുക്ത എംഎൽഎ യുമായ ഗണേഷ് കുമാറാണ്.