Movie prime

രാഹുലിനും പ്രിയങ്കയ്ക്കും പോലീസ് മര്‍ദനം, അറസ്റ്റ്

Rahul Gandhi ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹൈവെയിൽ വാഹനം തടഞ്ഞ പോലീസ് ലാത്തി വീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തു. പെൺകുട്ടിയുടെ വീടിനു സമീപം നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ കൂട്ടത്തോടെ പോകാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതിനെതുടർന്ന് നടന്നു പോകാൻ തുടങ്ങിയ രാഹുലിനെയും പ്രിയങ്കയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാജ്യത്ത് മോഡിക്ക് മാത്രമാണോ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാൻ അനുവാദം എന്ന് രാഹുൽ ചോദിച്ചു. കാട്ടു നീതിയാണ് More
 
രാഹുലിനും പ്രിയങ്കയ്ക്കും പോലീസ് മര്‍ദനം, അറസ്റ്റ്

Rahul Gandhi

ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഹൈവെയിൽ വാഹനം തടഞ്ഞ പോലീസ് ലാത്തി വീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തു. പെൺകുട്ടിയുടെ വീടിനു സമീപം നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ കൂട്ടത്തോടെ പോകാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതിനെതുടർന്ന് നടന്നു പോകാൻ തുടങ്ങിയ രാഹുലിനെയും പ്രിയങ്കയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രാജ്യത്ത് മോഡിക്ക് മാത്രമാണോ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാൻ അനുവാദം എന്ന് രാഹുൽ ചോദിച്ചു. കാട്ടു നീതിയാണ് ഇവിടെ തുടരുന്നതെന്ന് പ്രിയങ്കയും ആഞ്ഞടിച്ചു. കഴിഞ്ഞ മാസം 14ന് കൂട്ടബലാൽ സംഘത്തിനിരയായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോലീസ് ബലംപ്രയോഗിച്ചു സംസ്കരിച്ചതിനെ ചൊല്ലി രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്.