Movie prime

അജ്ഞതയെക്കാൾ അപകടകരമായ ഒരേയൊരു കാര്യം അഹങ്കാരമാണ് ; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി ട്വിറ്ററിൽ

Rahul Gandhi കോവിഡ്-19 പ്രതിസന്ധിയിൽ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി വീണ്ടും ട്വീറ്റ് ചെയ്തു. ആൽബർട്ട് ഐൻസ്റ്റീൻ്റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുലിൻ്റെ പുതിയ വിമർശനം.Rahul Gandhi അജ്ഞതയെക്കാൾ അപകടം വരുത്തിവെയ്ക്കുന്ന ഒരേയൊരു കാര്യം അഹങ്കാരമാണെന്ന് ഈ ലോക്ഡൗൺ കാലം തെളിയിച്ചു എന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ്റെ ട്വീറ്റ്. ട്വീറ്റിനൊപ്പം ഒരു ഗ്രാഫ് കൂടി ചേർത്തിട്ടുണ്ട്. മാർച്ച് ആദ്യവാരം മുതലുള്ള സമ്പദ് വ്യവസ്ഥയുടെ വലിയ തകർച്ചയും കോവിഡ് വൈറസ് ബാധയിൽ മരണപ്പെട്ടവരുടെ എണ്ണത്തിലെ വൻ വർധനവുമാണ് ഗ്രാഫ് More
 
അജ്ഞതയെക്കാൾ അപകടകരമായ ഒരേയൊരു കാര്യം അഹങ്കാരമാണ് ; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി ട്വിറ്ററിൽ

Rahul Gandhi

കോവിഡ്-19 പ്രതിസന്ധിയിൽ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി വീണ്ടും ട്വീറ്റ് ചെയ്തു. ആൽബർട്ട് ഐൻസ്റ്റീൻ്റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുലിൻ്റെ പുതിയ വിമർശനം.Rahul Gandhi

അജ്ഞതയെക്കാൾ അപകടം വരുത്തിവെയ്ക്കുന്ന ഒരേയൊരു കാര്യം അഹങ്കാരമാണെന്ന് ഈ ലോക്ഡൗൺ കാലം തെളിയിച്ചു എന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ്റെ ട്വീറ്റ്. ട്വീറ്റിനൊപ്പം ഒരു ഗ്രാഫ് കൂടി ചേർത്തിട്ടുണ്ട്. മാർച്ച് ആദ്യവാരം മുതലുള്ള സമ്പദ് വ്യവസ്ഥയുടെ വലിയ തകർച്ചയും കോവിഡ് വൈറസ് ബാധയിൽ മരണപ്പെട്ടവരുടെ എണ്ണത്തിലെ വൻ വർധനവുമാണ് ഗ്രാഫ് ചിത്രീകരിക്കുന്നത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളും ഗൂഗ്ൾ മൊബിലിറ്റി ഡാറ്റയുമെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കോവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്തതിൽ നരേന്ദ്രമോദി സർക്കാർ പരാജയപ്പെട്ടെന്ന് തുടക്കം മുതലേ രാഹുൽ ഗാന്ധി വിമർശിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം രാജ്യത്ത് വലിയ തോതിൽ ഉയർത്തിക്കൊണ്ടു വരുന്നതിൽ രാഹുലിൻ്റെ ഇടപെടലുകൾക്കും പങ്കുണ്ട്.

സാമ്പത്തിക ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ നടത്തിയ വീഡിയോ ചർച്ചകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, നൊബേൽ ജേതാവ് അഭിജിത്ത് ബാനർജി, വ്യവസായി രാജീവ് ബജാജ്, അമേരിക്കൻ മുൻ നയതന്ത്രപ്രതിനിധി നിക്കോളാസ് ബേൺസ്, ഹാർവാർഡ് പ്രൊഫസർ ആശിഷ് ഝാ, സ്വീഡിഷ് ഡോക്ടർ ജൊഹാൻ ഗീനെക്ക് എന്നിവരുമായുളള സംവാദങ്ങൾ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു.