Movie prime

ലിവ്- ഇൻ റിലേഷനിൽ സ്ത്രീകൾ വെപ്പാട്ടികൾക്ക് തുല്യമെന്ന് രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ആൺമയിലുകൾ ആജന്മ ബ്രഹ്മചാരികളാണ് എന്ന വിവാദ പരാമർശത്തിലൂടെ ഏറെ പരിഹാസം ഏറ്റുവാങ്ങിയ രാജസ്ഥാൻ മുൻ ഹൈക്കോടതി ജഡ്ജും ഇപ്പോൾ രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ റിട്ടയേഡ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്ത്. വിവാഹം കഴിക്കാതെ ലിവ്-ഇൻ- റിലേഷനിൽ കഴിയുന്ന സ്ത്രീകൾ വെപ്പാട്ടികളാണ് എന്ന വിവാദ പരാമർശമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ലിവ് -ഇൻ-റിലേഷൻ നിരോധിക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന ഉത്തരവിൽ മൃഗതുല്യമായ രീതിയാണ് അതെന്ന് കുറ്റപ്പെടുത്തുന്നു. പ്രായപൂർത്തിയായ ആണിനും പെണ്ണിനും വിവാഹിതരെപ്പോലെ ഒരുമിച്ച് ജീവിക്കാൻ More
 
ലിവ്- ഇൻ റിലേഷനിൽ സ്ത്രീകൾ വെപ്പാട്ടികൾക്ക് തുല്യമെന്ന് രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ആൺമയിലുകൾ ആജന്മ ബ്രഹ്മചാരികളാണ് എന്ന വിവാദ പരാമർശത്തിലൂടെ ഏറെ പരിഹാസം ഏറ്റുവാങ്ങിയ രാജസ്ഥാൻ മുൻ ഹൈക്കോടതി ജഡ്ജും ഇപ്പോൾ രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ റിട്ടയേഡ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്ത്. വിവാഹം കഴിക്കാതെ ലിവ്-ഇൻ- റിലേഷനിൽ കഴിയുന്ന സ്ത്രീകൾ വെപ്പാട്ടികളാണ് എന്ന വിവാദ പരാമർശമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ലിവ് -ഇൻ-റിലേഷൻ നിരോധിക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന ഉത്തരവിൽ മൃഗതുല്യമായ രീതിയാണ് അതെന്ന് കുറ്റപ്പെടുത്തുന്നു.

പ്രായപൂർത്തിയായ ആണിനും പെണ്ണിനും വിവാഹിതരെപ്പോലെ ഒരുമിച്ച് ജീവിക്കാൻ നിയമപരമായ യാതൊരു തടസ്സവും ഇല്ലെന്ന് നിരവധി സുപ്രീം കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. ഗാർഹിക അതിക്രമ നിയമത്തിന്റെ പരിധിയിൽ ലിവ് ഇൻ റിലേഷനെ കൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം ബന്ധങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പാർലമെന്റ് നിയമം പാസാക്കണം എന്ന അഭിപ്രായം കോടതി പലതവണ പറഞ്ഞിട്ടുണ്ട്.

മൂന്നുവർഷം മുൻപാണ് രാജസ്ഥാൻ ഹൈക്കോടതിയിൽനിന്നും മഹേഷ് ചന്ദ്ര ശർമ വിരമിക്കുന്നത്. മയിലുകൾ ഉണ്ടാകുന്നത് ലൈംഗികേതര ബന്ധത്തിലൂടെയാണ് എന്ന വിചിത്രമായ പരാമർശം അദ്ദേഹം നടത്തുന്നത് വിരമിക്കൽ ദിവസമാണ്. ആൺ മയിലുകൾ നിത്യബ്രഹ്മചാരികളാണെന്നും പെണ്മയിലുകളുമായി അവ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ലെന്നും ആണിന്റെ കണ്ണീർ വിഴുങ്ങിയാണ് പെണ്മയിൽ ഗർഭം ധരിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഏറെ വിവാദങ്ങൾക്കും രൂക്ഷമായ പരിഹാസങ്ങൾക്കും ഇടയാക്കിയ പ്രസ്താവനയായിരുന്നു അത്. ദേശീയ പക്ഷിയായ മയിലിനെപ്പോലെ പശുവിനും ദേശീയമൃഗ പദവി നൽകണം എന്ന വാദമുയർത്തുന്നതിനിടയിലായിരുന്നു ജഡ്ജ് വിഡ്ഢിത്തം വിളമ്പിയത്. ഇപ്പോഴത്തെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയും വലിയ തോതിൽ വിമർശനം ഉയർന്നുകഴിഞ്ഞു.