Movie prime

തെലുങ്കിൽ നായികയാകാൻ ഒരുങ്ങി രജീഷ വിജയൻ 

 

തെലുങ്കിൽ  നായികയാകാൻ ഒരുങ്ങി രജീഷ വിജയൻ മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയായ രജീഷ ഇപ്പോൾ തെലുങ്ക് ചിത്രത്തിലും  അരങ്ങേറ്റം കുറിക്കാൻ  ഒരുങ്ങുന്നു. വളരെ ചുരുങ്ങിയ  കാലഘട്ടം കൊണ്ട് തന്നെ മലയാള തമിഴ് സിനിമകളിൽ തന്റേതായ ഒരു  ഇടം കണ്ടെത്തിയ  നടിയാണ് രജീഷ.തെലുങ്കിലെ സൂപ്പർ താരം രവി തേജയുടെ നായികയായിട്ടാണ് രജീഷയുടെ അരങ്ങേറ്റം. രാമറാവു ഓണ്‍ ഡ്യൂട്ടി' എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. ശരത് മന്ദവനമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് ചലച്ചിത്ര മേഖലയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് രജിഷ തന്നെയാണ്  സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ  അറിയിച്ചത്.

ഖൊ ഖൊ ആണ് രജിഷയുടേതായി ഒടുവില്‍  മലയാളത്തിൽ  പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും  തമിഴിലും  രജീഷയുടെ    ഒരു  പിടി നല്ല  ചിത്രങ്ങൾ ഒരുങ്ങുകയാണ്.  ആസിഫ് അലിക്കൊപ്പം അഭിനയിക്കുന്ന എല്ലാം ശരിയാകും, ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞ് എന്നി മലയാളം ചിത്രങ്ങളുടെയും  രണ്ടു തമിഴ് ചിത്രങ്ങളുടെയും ചിത്രീകരണം നടക്കുകയാണ്.  ആസിഫ് അലി നായകനായ  അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ വിജയൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുച്ചത് .ആദ്യ ചിത്രത്തിൽ തന്നെ മികച്ച  നടിയ്ക്കുള്ള കേരള  സംസ്ഥാന  ഫിലിം  അവാർഡ് നേടിയിരുന്നു.