Movie prime

രജിത് കുമാർ ഒരു വലതുപക്ഷ വൈറസ്‌വാഹകൻ

വ്യക്തികളുടെ സ്വകാര്യതകൾ എന്ന് ആധുനിക സമൂഹം പൊതുവെ അംഗീകരിക്കുന്ന ഏതാണ്ടെല്ലാത്തിനേയും പണത്തിനുവേണ്ടി പരസ്യമായ ദൃശ്യവത്കരണത്തിനു കൈമാറാൻ തയ്യാറായ ഒരു കൂട്ടം മനുഷ്യർ ഒളിഞ്ഞുനോട്ടത്തിനായി സ്വയം കഥാപാത്രങ്ങളായി ജീവിക്കുന്ന ഒരു കളിയാണത്. അതായത് താക്കോൽപ്പഴുതിലൂടെ തങ്ങളെ നോക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് സ്വകാര്യത അഭിനയിക്കുന്ന മനുഷ്യർ. കാണികളാകട്ടെ ഒളിഞ്ഞുനോട്ടമല്ല ഒരുക്കിവെക്കുന്ന കാഴ്ചയാണ് എന്ന് പൂർണ ബോധ്യമുള്ളപ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ സുഖമനുഭവിക്കുന്നവരായി മാറുന്നു. പ്രമുഖ സാമൂഹ്യനിരീക്ഷകൻ പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് കൊറോണക്കാലത്തെ രജിത്കുമാർ പ്രണയം എന്ന ആഭാസനാടകത്തിൽ ഇതോ മലയാളിയുടെ പ്രബുദ്ധത എന്ന More
 
രജിത് കുമാർ ഒരു വലതുപക്ഷ വൈറസ്‌വാഹകൻ

വ്യക്തികളുടെ സ്വകാര്യതകൾ എന്ന് ആധുനിക സമൂഹം പൊതുവെ അംഗീകരിക്കുന്ന ഏതാണ്ടെല്ലാത്തിനേയും പണത്തിനുവേണ്ടി പരസ്യമായ ദൃശ്യവത്കരണത്തിനു കൈമാറാൻ തയ്യാറായ ഒരു കൂട്ടം മനുഷ്യർ ഒളിഞ്ഞുനോട്ടത്തിനായി സ്വയം കഥാപാത്രങ്ങളായി ജീവിക്കുന്ന ഒരു കളിയാണത്. അതായത് താക്കോൽപ്പഴുതിലൂടെ തങ്ങളെ നോക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് സ്വകാര്യത അഭിനയിക്കുന്ന മനുഷ്യർ. കാണികളാകട്ടെ ഒളിഞ്ഞുനോട്ടമല്ല ഒരുക്കിവെക്കുന്ന കാഴ്ചയാണ് എന്ന് പൂർണ ബോധ്യമുള്ളപ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ സുഖമനുഭവിക്കുന്നവരായി മാറുന്നു.

പ്രമുഖ സാമൂഹ്യനിരീക്ഷകൻ പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊറോണക്കാലത്തെ രജിത്കുമാർ പ്രണയം എന്ന ആഭാസനാടകത്തിൽ ഇതോ മലയാളിയുടെ പ്രബുദ്ധത എന്ന അമ്പരപ്പിനു വലിയ പ്രസക്തിയില്ല. കാരണം ഇത്തരത്തിലൊരു ആട്ടത്തിനുള്ള വക എത്രയോ കാലമായി കേരളത്തിൽ പാകമായിട്ടുണ്ട്. വള്ളിക്കാവ് സുധാമണിക്കും നൂറുകണക്കിന് ധ്യാനയോഗങ്ങൾക്കും രോഗശാന്തി ശുശ്രൂഷകൾക്കും ഒക്കെയായി ആട്ടിത്തെളിച്ചെത്തുന്ന ജനം ഇതുപോലൊരു പ്രകടനം നടത്തിയില്ലെങ്കിൽ അത്ഭുതമുള്ളു. പക്ഷെ അത്തരത്തിലുള്ള ഭക്തിവ്യവസായത്തിൽ നിന്നും രജിത്കുമാർ സർക്കസിനെ വ്യത്യസ്തമാക്കുന്ന ഘടകം അയാൾ ഒരു തരത്തിലുള്ള അത്ഭുതങ്ങളും അവകാശപ്പെടുന്നില്ല എന്നതാണ്. മറിച്ച് അയാൾ പ്രതിനിധാനം ചെയ്യുന്നത് മുഴുവൻ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ അജണ്ടകളുടെ നാനാർത്ഥപ്രയോഗങ്ങളെയാണ്.

കൂർപ്പിച്ചുനിർത്തിയ സ്ത്രീവിരുദ്ധത, ആർഷഭാരത ഗരിമയുടെ ഗർവ്വുകൾ, ആധുനികതയോടുള്ള യുദ്ധപ്രഖ്യാപനം, ആധുനിക വൈദ്യശാസ്ത്രത്തോടുള്ള എതിർപ്പ്, ഇതിനെയെല്ലാം വിപണിയുടെ വിൽപ്പനമൂല്യങ്ങൾക്കായി ചേർത്തൊരുക്കിവെച്ചു നടക്കാനുള്ള സന്നദ്ധത, അതായത് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെയും പൊതുവിൽ വലതുപക്ഷ മത വർഗീയവാദികളുടെയും സകലവിധ രാഷ്ട്രീയലക്ഷണങ്ങൾക്കും പാകമാകുന്ന ഒരു ആണാണ് രജിത് കുമാർ. അതുകൊണ്ടുതന്നെ അയാൾ ആഘോഷിക്കപ്പെടും.ആർത്തവവിരുദ്ധ, സവർണ, സ്ത്രീവിരുദ്ധ ലഹളയിൽ നാമജപത്തെറികളുമായി ഓരിയിട്ടുനടന്ന ഒരുകൂട്ടം മലയാളികൾക്ക് രജിത്കുമാർ ബിഗ് ബോസിൽ നിന്നും പുലിപ്പാലുമായി വന്ന മണികണ്ഠനാണ്. സ്വാമി ശരണം.

രജിത് കുമാർ ഒരു വലതുപക്ഷ വൈറസ്‌വാഹകൻ

ഇതിനുമപ്പുറം വലതുപക്ഷ സ്ത്രീവിരുദ്ധ മൂല്യങ്ങളുടെ വെളിച്ചപ്പാടായ അയാൾക്ക് സ്വാഭാവികമായ സ്വീകാര്യത നൽകുന്ന ടെലിവിഷൻ കളി പരസ്യവരുമാനത്തെ ആശ്രയിക്കുന്ന ഒന്നാണ്. അതായത് വലതുപക്ഷ രാഷ്ട്രീയം നിങ്ങൾക്ക് ലാഭമുണ്ടാക്കുന്ന ഒരു ദൃശ്യ മൂല്യമായി മാറിയിരിക്കുന്നു. അതിനു പുരാണത്തിലെ ശ്രീരാമനും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും വേണമെന്നില്ല ഇനി, ഇത്തരത്തിലുള്ള നമുക്കൊപ്പമുള്ള മനുഷ്യർ പറയുന്ന വലതുപക്ഷ രാഷ്ട്രീയവും മതി എന്ന് വരുന്നു.
വ്യക്തികളുടെ സ്വകാര്യതകൾ എന്ന് ആധുനിക സമൂഹം പൊതുവെ അംഗീകരിക്കുന്ന ഏതാണ്ടെല്ലാത്തിനേയും പണത്തിനുവേണ്ടി പരസ്യമായ ദൃശ്യവത്കരണത്തിനു കൈമാറാൻ തയ്യാറായ ഒരു കൂട്ടം മനുഷ്യർ ഒളിഞ്ഞുനോട്ടത്തിനായി സ്വയം കഥാപാത്രങ്ങളായി ജീവിക്കുന്ന ഒരു കളിയാണത്. അതായത് താക്കോൽപ്പഴുതിലൂടെ തങ്ങളെ നോക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് സ്വകാര്യത അഭിനയിക്കുന്ന മനുഷ്യർ. കാണികളാകട്ടെ ഒളിഞ്ഞുനോട്ടമല്ല ഒരുക്കിവെക്കുന്ന കാഴ്ചയാണ് എന്ന് പൂർണബോധ്യമുള്ളപ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ സുഖമനുഭവിക്കുന്നവരായി മാറുന്നു.

നിത്യനിദാന ജീവിതത്തിലെ തികച്ചും അതിസാധാരണമായ കാര്യങ്ങൾ പ്രദർശന വസ്തുവാക്കുമ്പോൾ അതിനെ വിലയ്ക്കുവാങ്ങുന്ന കാണി ഒരു വളർത്തുമൃഗത്തിന്റെ ഉടമയുടെ ഉടമസ്ഥതാബോധവും ക്രൗര്യവും ആജ്ഞാശക്തിയും തന്നിലേക്ക് നിറയ്ക്കുകയാണ്. തങ്ങൾ അനുഭവിക്കുന്ന സ്വകാര്യതയ്ക്ക് അവകാശമില്ലാത്ത ഒരു കൂട്ടം അടിമകളുടെ ഉടമയായി അയാൾ സ്വയം അവരോധിക്കുന്നു. ഗ്ലാഡിയേറ്റർമാരുടെ പോരാട്ടത്തിന്റെ മറ്റൊരു രൂപം.
സ്വകാര്യമായ ഇടങ്ങളിൽ എത്ര അതിസാധാരണമായാണ് മനുഷ്യൻ ജീവിക്കുക എന്നത് അത്ഭുതമുണ്ടാക്കേണ്ട കാര്യമല്ല. എന്നാൽ തങ്ങളത്ര സാധാരണക്കാരാണ് എന്നും തങ്ങൾക്കുമുന്നിൽ സ്വന്തം ദിനരാത്രങ്ങൾ തുറന്നിട്ട ഈ മനുഷ്യർ എത്രയോ ചെറിയവരാണെന്നും തോന്നുന്ന കാണിയെ സംബന്ധിച്ച് തങ്ങൾ ഇതിനേക്കാൾ എത്രയോ മൂല്യവത്തായ ഒരു ജീവിതം ജീവിക്കുന്നവരാണെന്നു കൂടി തോന്നും. അതോടെ ഓരോ ദിവസവും ബിഗ് ബോസ് കണ്ടുകഴിയുമ്പോൾ കാണുന്ന ഓരോ ആണ്ടിയും ആണ്ടി വലിയ അടിക്കാരനാണെന്നു സ്വയം പ്രഖ്യാപിക്കും. ആത്മരതിയുടെ കോലുമിഠായി അടുത്ത രാത്രി വരെ നിങ്ങളിങ്ങനെ നുണഞ്ഞുകൊണ്ടേയിരിക്കും.

ഇത്തരത്തിലൊരു കളി കേരളീയ സമൂഹത്തിൽ വിൽക്കുമ്പോൾ അതിൽ വേണ്ട ഒരു പ്രധാന കാര്യം കേരളത്തിൽ ഇത്തരം മൂല്യബോധത്തിനെതിരായി നിൽക്കാവുന്ന, ജീവിതത്തിന്റെ ഈ മട്ടിലുള്ള വിപണിവത്കരണത്തിനെതിരെ ഉണ്ടാകുന്ന കേരളീയ സമൂഹത്തിന്റെ ചരിത്രപരതയിൽ നിന്നും വരുന്ന ഒരു ഒരു രാഷ്ട്രീയ ബോധത്തിനെ നിര്ജീവമാകുക എന്നതാണ്. അത് മറ്റു പല തരത്തിലും ഇതുമായി നേരിട്ട് ബന്ധപ്പെടാതെയും വർഷങ്ങളായി രൂപപ്പെട്ടു വരുന്നതാണ് എന്നത് വസ്തുതയാണ്.
ഒപ്പം തന്നെ അതിന്റെ ഏറ്റവും പ്രകടമായ ഒരു വിപണന തന്ത്രം നോക്കൂ. കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളിൽ ചിലർക്കൊക്കെ വേണ്ടി അവർക്കൊപ്പം പ്രചാരണം നടത്തുകയും പൊതുവിൽ സാമൂഹ്യ മാധ്യമങ്ങളിൽ കേരളത്തിലെ എൽ ഡി എഫ് സർക്കാരിന് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്ന സുനിത ദേവദാസാണ് ബിഗ് ബോസ് വിശകലനം നടത്തിക്കൊടുക്കുന്ന ഒരാൾ. അവരത് പണം വാങ്ങിചെയ്യുന്ന ഒരു തൊഴിലാകാം. പക്ഷെ അവരെ അതിനു തെരഞ്ഞെടുക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റൊരു തരത്തിലെ വിപണന തന്ത്രത്തിലൂടെ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ പ്രതിച്ഛായയുടെ ബലത്തിലാണ്.

ഇതേ പണി ചെയ്യുന്ന മറ്റൊരാൾ വലതുപക്ഷ നിരീക്ഷകൻ എന്നൊക്കെ സ്വയം വിളിക്കുകയോ അറിയുകയോ ഒക്കെ ചെയ്യുന്ന കിരൺ തോമസ് എന്ന, സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുകയും പൊതുവിൽ സാമൂഹ്യമാധ്യമങ്ങളിലെ ഇടതുപക്ഷ വൃന്ദത്തോട് പലരീതികളിലായി ആശയവിനിമയം നടത്തുന്ന കക്ഷിയാണ്. അയാളും ഇപ്പണി ചെയ്യാനായി തെരഞ്ഞെടുക്കപ്പെടുന്നത് ഈ ഇടതുപക്ഷ സംവാദമണ്ഡലത്തിനോട് സംവദിക്കുന്ന സാമൂഹ്യമാധ്യമ ഇടമുള്ള ഒരാളെന്ന നിലക്കാണ്.

അതായത് ഇതേ പണി ചെയ്യാൻ പരസ്യമായി കോൺഗ്രസിനെയോ അല്ലെങ്കിൽ മോദിയെയോ അനുകൂലിക്കുന്ന രണ്ടു പേര് വരാത്തത് വളരെ യാദൃശ്ചികമായാണ് എന്ന് കരുതാനാകില്ല. സാമൂഹ്യമാധ്യമങ്ങളിൽ ഒരു രാഷ്ട്രീയ ഭാഷയുടെ പേരിൽ ഉണ്ടാക്കിയെടുക്കുന്ന സ്ഥലം ഉപയോഗിച്ചുകൊണ്ട് അതിന്റെ തീർത്തും എതിർവശത്തുള്ള മൂല്യബോധത്തെ എങ്ങനെ വിൽക്കാം എന്നും അങ്ങനെ ആ രാഷ്ട്രീയഭാഷയുടെ കാമ്പിനെ എങ്ങനെ വെറും വിലപേശൽ തന്ത്രമാക്കി മാറ്റാമെന്നുള്ളതുമാണ് ഇതിലെ മറ്റൊരു കാര്യം.

അപ്പോൾ കൊറോണ വൈറസ് വിരുദ്ധ ദൗത്യത്തിനിടയിൽ നിരുത്തരവാദപരമായി പെരുമാറുന്ന ഒരാൾക്കൂട്ടം മാത്രമല്ല രജിത് കുമാർ എന്ന വലതുപക്ഷ വൈറസ്‌വാഹകനെ സ്വീകരിക്കാൻ എത്തിയത്, അത് കേരളീയ സമൂഹത്തിന്റെ ഉള്ളിലേക്ക് പലതരത്തിലും തലത്തിലും കടത്തിവിട്ട ഒരു രാഷ്ട്രീയ, സാംസ്കാരിക അജണ്ടയുടെ ഉപോത്പ്പന്നം കൂടിയാണ്.അതായത് ബിഗ് ബോസ് നിരൂപണവും ഇടതുപക്ഷ സംവാദ വ്യവഹാരവും ഒരേ ഇടത്തിൽ നടത്തുകയും നിരൂപണം ഒരു തൊഴിലാണെന്ന സത്യം പറയുകയും അങ്ങനെ തൊഴിലാളി വർഗത്തിനുവേണ്ടി പ്രചാരണ കഥാപ്രസംഗങ്ങളും വിശകലനങ്ങളും കൊഴുപ്പിക്കുകയും ചെയ്യുന്ന ഒരു പുത്തൻ വിഭാഗം കൂടിയുണ്ട് നെടുമ്പാശേരിയിൽ രജിത് കുമാറിനുവേണ്ടി ആർപ്പുവിളിച്ച ആ ആൾക്കൂട്ടത്തിൽ വരാതെ വന്നവരായി. അതൊരു കൊറോണ പ്രശ്‍നം മാത്രമല്ല.