Movie prime

ആണവ നയത്തിൽ വിവാദ പ്രസ്താവനയുമായി രാജ്‌നാഥ്‌സിങ്

ആണവായുധം പ്രയോഗിക്കുന്നതിൽ രാജ്യത്തിൻറെ പ്രഖ്യാപിത നയമായ “നോ ഫസ്റ്റ് യൂസ്” ഭാവിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറിയേക്കാം എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് ഏറെ വിവാദകരമായേക്കാവുന്ന പ്രസ്താവന കേന്ദ്ര പ്രതിരോധമന്ത്രി നടത്തിയിട്ടുള്ളത്. രാജ്യത്തിൻറെ ആണവായുധ പരീക്ഷണങ്ങൾക്ക് അഞ്ചുതവണ വേദിയായ രാജസ്ഥാനിലെ പൊഖ്റാനിൽ വെച്ചാണ് മന്ത്രി നിലപാടുമാറ്റത്തെ കുറിച്ചുള്ള വെടിപൊട്ടിച്ചിട്ടുള്ളത്. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന ഒരു രാജ്യത്തിൻറെ നിലപാടാണ് More
 
ആണവ നയത്തിൽ വിവാദ പ്രസ്താവനയുമായി രാജ്‌നാഥ്‌സിങ്

ആണവായുധം പ്രയോഗിക്കുന്നതിൽ രാജ്യത്തിൻറെ പ്രഖ്യാപിത നയമായ “നോ ഫസ്റ്റ് യൂസ്” ഭാവിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറിയേക്കാം എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് ഏറെ വിവാദകരമായേക്കാവുന്ന പ്രസ്താവന കേന്ദ്ര പ്രതിരോധമന്ത്രി നടത്തിയിട്ടുള്ളത്. രാജ്യത്തിൻറെ ആണവായുധ പരീക്ഷണങ്ങൾക്ക് അഞ്ചുതവണ വേദിയായ രാജസ്ഥാനിലെ പൊഖ്‌റാനിൽ വെച്ചാണ് മന്ത്രി നിലപാടുമാറ്റത്തെ കുറിച്ചുള്ള വെടിപൊട്ടിച്ചിട്ടുള്ളത്.

ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന ഒരു രാജ്യത്തിൻറെ നിലപാടാണ് നോ ഫസ്റ്റ് യൂസ് എന്നറിയപ്പെടുന്നത്. ആണവായുധ ശേഷി കൈവരിച്ച നാൾ മുതൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണത്. ഭാവിയിൽ ആ നിലപാടിൽ മാറ്റമുണ്ടായേക്കും എന്ന സൂചനയാണ് പ്രതിരോധമന്ത്രി നൽകുന്നത്.

അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യാനിടയുള്ളതും ഇന്ത്യ- പാക്ക് സംഘർഷാവസ്ഥക്ക് ആക്കം കൂട്ടാൻ ഇടയുള്ളതുമായ പ്രസ്താവനയാണ് മന്ത്രി നടത്തിയിട്ടുള്ളത്. നാളിതുവരെ, ആദ്യം പ്രയോഗിക്കില്ല എന്ന ആണവ നയമാണ് രാജ്യം പിന്തുടരുന്നതെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്നത് സാഹചര്യങ്ങൾക്കനുസരിച്ച് മാറിയേക്കാം എന്നുമുള്ള ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോട് പാകിസ്താൻ എങ്ങിനെ പ്രതികരിക്കും എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.