Movie prime

ചൈനയുമായി ചർച്ച തുടരുന്നു, ഒന്നും ഉറപ്പുനൽകാനാവില്ലെന്ന് രാജ്‌നാഥ് സിങ്ങ്

Rajnath Singh ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണെന്നും എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും നല്കാനാവില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. ഇന്നുരാവിലെയാണ് മന്ത്രി ലഡാക്കിലെത്തിയത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ലോകത്തിലെ ഒരു ശക്തിക്കും കൈയ്യേറാനാവില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്. പ്രശ്നപരിഹാരത്തിനായി പ്രത്യേക പ്രതിനിധി സംഘത്തെയും സജീവമാക്കി. Rajnath Singh “അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അത് എത്രത്തോളം പരിഹരിക്കാനാകുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. More
 
ചൈനയുമായി ചർച്ച തുടരുന്നു, ഒന്നും ഉറപ്പുനൽകാനാവില്ലെന്ന് രാജ്‌നാഥ് സിങ്ങ്
Rajnath Singh
ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണെന്നും എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും നല്കാനാവില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. ഇന്നുരാവിലെയാണ് മന്ത്രി ലഡാക്കിലെത്തിയത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ലോകത്തിലെ ഒരു ശക്തിക്കും കൈയ്യേറാനാവില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്. പ്രശ്നപരിഹാരത്തിനായി പ്രത്യേക പ്രതിനിധി സംഘത്തെയും സജീവമാക്കി.
Rajnath Singh
“അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അത് എത്രത്തോളം പരിഹരിക്കാനാകുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. മറിച്ച് ഒരു കാര്യം എനിക്ക് ഉറപ്പുനൽകാൻ കഴിയും. നമ്മുടെ ഒരിഞ്ച് ഭൂമി പോലും ലോകത്തിലെ ഒരു ശക്തിക്കും തട്ടിയെടുക്കാൻ കഴിയില്ല ” – പ്രതിരോധമന്ത്രി പറഞ്ഞു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ(എൽ‌എസി) ഇരുസൈന്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.
പിരിഞ്ഞുപോകലിൻ്റെ ഒന്നാം ഘട്ടം നടപ്പാക്കുന്നതിലെ പുരോഗതി ഉന്നത കമാൻഡർമാർ അവലോകനം ചെയ്തെന്ന് സൈനിക വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു.ഇത് ഒരു സങ്കീർണമായ പ്രക്രിയ ആണ്. നിരന്തരമായ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. സൈനിക പിൻമാറ്റം ഘട്ടംഘട്ടമായാണ് നടക്കുന്നത്. ഏറ്റുമുട്ടൽ മേഖലയിൽ നിന്ന് നിശ്ചിതദൂരം പാലിച്ചുള്ള ഈ പിൻവാങ്ങലുകൾ പടിപടിയായി മുന്നേറും. ഓരോ 72 മണിക്കൂറിലും അവലോകനം നടക്കും.
കിഴക്കൻ ലഡാക്കിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സർക്കാറിന്റെ ഉന്നതാധികാര സമിതിയായ ചൈന സ്റ്റഡി ഗ്രൂപ്പ് (സി‌എസ്‌ജി) അവലോകനം ചെയ്തു.
ഇന്ത്യ-ചൈന സംഘർഷം മാസങ്ങളായി തുടരുകയാണ്. ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ജൂൺ 15-ന് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ലഡാക്ക്, ജമ്മുകശ്മീർ എന്നിവിടങ്ങളിലെ രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രി ലേയിൽ എത്തിയത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവനെ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.