Movie prime

രാമസേതു: ആഴക്കടൽ ഗവേഷണ പദ്ധതിയുമായി കേന്ദ്രം

Rama Sethu രാമസേതുവിൻ്റെ കാലപ്പഴക്കം നിർണയിക്കാനും അത് എങ്ങനെ രൂപംകൊണ്ടു എന്ന് ശാസ്ത്രീയമായി കണ്ടെത്താനും ആഴക്കടൽ ഗവേഷണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേക്കു കീഴിലുളള കേന്ദ്ര ഉപദേശക ബോർഡ് ആഴക്കടൽ ഗവേഷണപദ്ധതിക്കുള്ള ശുപാർശ അംഗീകരിച്ചു. Rama Sethu ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ 48 കിലോമീറ്റർ നീളത്തിലുള്ള പ്രകൃതിദത്ത മണൽത്തിട്ടയാണ് രാമസേതു. ഇന്ത്യയുടെ ഭാഗമായ രാമേശ്വരം ദ്വീപിനേയും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനേയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് ചിറ കാണപ്പെടുന്നത്. ഒരു നാടയുടെ ആകൃതിയിൽ ചുണ്ണാമ്പു കല്ലുകൾ കൊണ്ട് More
 
രാമസേതു: ആഴക്കടൽ ഗവേഷണ പദ്ധതിയുമായി കേന്ദ്രം

Rama Sethu
രാമസേതുവിൻ്റെ കാലപ്പഴക്കം നിർണയിക്കാനും അത് എങ്ങനെ രൂപംകൊണ്ടു എന്ന് ശാസ്ത്രീയമായി കണ്ടെത്താനും ആഴക്കടൽ ഗവേഷണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേക്കു കീഴിലുളള കേന്ദ്ര ഉപദേശക ബോർഡ് ആഴക്കടൽ ഗവേഷണപദ്ധതിക്കുള്ള ശുപാർശ അംഗീകരിച്ചു.
Rama Sethu

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ 48 കിലോമീറ്റർ നീളത്തിലുള്ള പ്രകൃതിദത്ത മണൽത്തിട്ടയാണ് രാമസേതു. ഇന്ത്യയുടെ ഭാഗമായ രാമേശ്വരം ദ്വീപിനേയും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനേയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് ചിറ കാണപ്പെടുന്നത്. ഒരു നാടയുടെ ആകൃതിയിൽ ചുണ്ണാമ്പു കല്ലുകൾ കൊണ്ട് രൂപപ്പെട്ട വിധത്തിലാണ് സേതു ഉള്ളത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് ആഡംസ് ബ്രിഡ്ജ്, രാമാസ് ബ്രിഡ്ജ് തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. 2007-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സേതുസമുദ്രം പദ്ധതിയാണ് രാമസേതുവിന് അടുത്ത കാലത്ത് വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിക്കൊടുത്തത്. രാമപത്നിയായ സീതയെ ലങ്കാധിപനായ രാവണനിൽ നിന്ന് വീണ്ടെടുക്കാൻ ഹനുമാൻ്റെ നേതൃത്വത്തിൽ വാനരസേനയാണ് രാമസേതു നിർമിച്ചത് എന്നാണ് ഇതു സംബന്ധിച്ചുള്ള ഐതിഹ്യം.

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻ്റ് ഇൻഡസ്ട്രിയൽ റിസർച്ചും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും സംയുക്തമായാണ് ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. രാമായണ കാലഘട്ടവും രാമസേതു രൂപം കൊണ്ട സമയവും ശാസ്ത്രീയമായി തുലനം ചെയ്യലാണ് ഉദ്ദേശ്യം. രാമസേതുവിനെ ചുറ്റിപ്പറ്റി ഏതെങ്കിലും ജനതതി നിലനിന്നിരുന്നോ, അത് കടലെടുത്ത് പോയതാണോ തുടങ്ങിയ വിവരങ്ങൾക്കും ഉത്തരം തേടുന്നുണ്ട്.

രാമായണത്തിൻ്റെ ചരിത്രപരതയെ ചൊല്ലിയും അതിൻ്റെ കാലഘട്ടത്തെ പറ്റിയും ഒട്ടേറെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഇടയിൽ ഇക്കാര്യത്തിൽ സമവായമില്ല. തമിഴ്നാട്ടിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പദ്ധതി കൊണ്ടുവരുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. തികച്ചും പ്രകൃതിദത്തമായ കാരണങ്ങൾ കൊണ്ട് സ്വയമേവ രൂപം കൊണ്ടതാണ് രാമസേതു എന്നും അതിനെ മിത്തുകളുമായി ബന്ധിപ്പിക്കുന്നതും ചരിത്രവത്കരിക്കുന്നതും അബദ്ധമാണെന്നുമാണ് ആരോപണം.

ആർക്കിയോളജിക്കൽ തെളിവുകളേയും ജിയോളജിക്കൽ ടൈം സ്കെയിൽ നിർണയിക്കാനുള്ള റേഡിയോ മെട്രിക്, തെർമോലുമിനെസൻസ് പരീക്ഷണങ്ങളേയും മറ്റ് പരിസ്ഥിതി ഗവേഷണപഠനങ്ങളേയും ആശ്രയിച്ചായിരിക്കും നിർദിഷ്ട ഗവേഷണ പദ്ധതി മുന്നോട്ടു പോകുന്നതെന്ന് നാഷണൽഓഷ്യാനോഗ്രഫിക് ഡയറക്റ്റർ സുനിൽ കുമാർ സിങ്ങ് പറഞ്ഞു. എൻഐഒ യുടെ ഗവേഷണ കപ്പലുകളായ സിന്ധു സാധന, സിന്ധു സങ്കല്പ് എന്നിവയുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. സമുദ്രത്തിൻ്റെ 35-40 മീറ്റർ ആഴത്തിൽ നിന്നുള്ള എക്കലും മറ്റ് അവശിഷ്ടങ്ങളും പഠനവിധേയമാക്കും.

2014-ലാണ് സിന്ധു സാധന നാഷണൽ ഓഷ്യാനോഗ്രഫിയുടെ ഭാഗമാകുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഗവേഷണക്കപ്പലാണ് സിന്ധു സാധന. ഡാറ്റ കളക്ഷനുള്ള ലബോറട്ടറികൾ, ഇക്കോ സൗണ്ടറുകൾ, അകൗസ്റ്റിക് ഡോപ്ലറുകൾ,പ്രൊഫൈലറുകൾ, ഓട്ടോണമസ് വെതർ സ്റ്റേഷനുകൾ, എയർ ക്വാളിറ്റി മോണിറ്ററുകൾ എന്നിവ കപ്പലിൻ്റെ ഭാഗമാണ്. സമുദ്ര സാങ്കേതിക വിദ്യയുടെ ഭാഗമായ നിരവധി ലോകോത്തര ഉപകരണങ്ങളും കപ്പലിൽ ഉണ്ട്. 45 ദിവസം വരെ ആഴക്കടലിൽ തങ്ങാൻ കപ്പലിനാവും.