Movie prime

ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡ് രാമായണത്തിനല്ല‌

കഴിഞ്ഞ ദിവസം മെയ് 2ന് ഏറ്റവും കൂടുതല് ആളുകള് കണ്ട ടിവി ഷോ എന്ന റെക്കോര്ഡ് രാമായണം സ്വന്തമാക്കിയെന്നു ഡിഡി നാഷണല് ട്വീറ്റ് ചെയ്തു. ” എല്ലാവര്ക്കും നന്ദി. രാമായണത്തിന് ലോക റെക്കോര്ഡ്”. ആഗോള തലത്തില് ഏറ്റവും കൂടുതല് പേര് ടിവി ഷോയായി രാമായണം മാറിയിരിക്കുന്നു. ഏപ്രില് 16ന് സംപ്രേക്ഷണം ആരംഭിച്ച രാമായണം ഇത് വരെയും 77 മില്യണ് (7.7 കോടി) ആളുകളാണ് കണ്ടത്. ഗെയിം ഓഫ് ത്രോണ്സ് (1.7 കോടി പ്രേക്ഷകര്), ബിഗ് ബാങ്ങ് തിയറി(1.8 More
 
ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ  എന്ന റെക്കോര്‍ഡ് രാമായണത്തിനല്ല‌

കഴിഞ്ഞ ദിവസം മെയ്‌ 2ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡ്‌ രാമായണം സ്വന്തമാക്കിയെന്നു ഡിഡി നാഷണല്‍ ട്വീറ്റ് ചെയ്തു. ” എല്ലാവര്‍ക്കും നന്ദി. രാമായണത്തിന് ലോക റെക്കോര്‍ഡ്‌”. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടിവി ഷോയായി രാമായണം മാറിയിരിക്കുന്നു. ഏപ്രില്‍ 16ന് സംപ്രേക്ഷണം ആരംഭിച്ച രാമായണം ഇത് വരെയും 77 മില്യണ്‍ (7.7 കോടി) ആളുകളാണ് കണ്ടത്. ഗെയിം ഓഫ് ത്രോണ്‍സ് (1.7 കോടി പ്രേക്ഷകര്‍), ബിഗ്‌ ബാങ്ങ് തിയറി(1.8 പ്രേക്ഷകര്‍) എന്നീ ഇംഗ്ലീഷ് സീരീസുകളുടെ റെക്കോര്‍ഡാണ് രാമായണം മറികടന്നത്.” ഇതായിരുന്നു ട്വീറ്റ്.

രാമായണം ഗെയിം ഓഫ് ത്രോണ്‍സിന്‍റെയും ബിഗ്‌ ബാങ്ങ് തിയറിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തു കാണും. എന്നാല്‍ ലോക റെക്കോര്‍ഡ്‌ തകര്‍ത്തിട്ടില്ല.എന്തിനേറെ റെക്കോര്‍ഡിനരികില്‍ പോലും എത്തിയിട്ടില്ല.

1983 ഫെബ്രുവരി 28ന് സംപ്രേക്ഷണം ചെയ്ത അമേരിക്കന്‍ ഹാസ്യ നാടക പരമ്പരയായ മാഷ്‌ (M*A*S*H) 106 മില്യണ്‍ (10.6 കോടി)യിലധികം പ്രേക്ഷരാണ് കണ്ടത്. അതായത് ഏപ്രില്‍ 16ന് സംപ്രേക്ഷണം ആരംഭിച്ച രാമയണത്തെക്കഴിഞ്ഞും 4 കോടി പ്രേക്ഷകര്‍.

ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ  എന്ന റെക്കോര്‍ഡ് രാമായണത്തിനല്ല‌

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്താണ് 1980കളില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം എന്നീ പരമ്പരകൾ പുനസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്.രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പരമ്പരയാണ് രാമായണം. 1987ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തത്. രാമനായി നടന്‍ അരുണ്‍ ഗോവിലും സീതയായി ദീപികാ ചിക്‌ലിയയുമാണ് വേഷമിട്ടത്.

2015ന് ശേഷം ഏറ്റവും റേറ്റിംഗ് ഉള്ള ടെലിവിഷൻ സീരിയലായി രാമായണം റീടെലികാസ്റ്റ് മാറിയിരിക്കുന്നു എന്ന് നേരത്തെ പ്രസാർ ഭാരതി സിഇഒ ശശി ശേഖർ ട്വിറ്ററിൽ കുറിച്ചിരുന്നു.