Movie prime

അന്ധധുന്‍ തെലുങ്ക് റീമേക്കില്‍ തബുവിന്‍റെ കഥാപാത്രത്തെ രമ്യ കൃഷ്ണന്‍ അവതരിപ്പിക്കും

ആയുഷ്മാന് ഘുറാന നായകനായി 2018ല് പുറത്തിറങ്ങിയ ചിത്രം അന്ധധുന് ബോക്സ്ഓഫീസില് വന് ഹിറ്റായിരുന്നു. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ബോളിവൂഡില് ഇത് വരെ ഇറങ്ങിയ മികച്ച ത്രില്ലറുകളില് ഒന്നാണ്. ആഗോള തലത്തില് റിലീസ് ചെയ്ത ചിത്രത്തിന് ചൈനയില് വന്സ്വീകാര്യതയാണ് ലഭിച്ചത്. അത് തന്നെയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന് അണിയറപ്രവര്ത്തകര്ക്ക് പ്രചോദനമായത്. തെലുങ്ക് റീമേക്കിനുള്ള അവകാശം നടന് നിതിന്റെ പേരില് മൂന്നരക്കോടിയോളം രൂപയ്ക്കാണ് വാങ്ങിയിരിക്കുന്നത്. ഇപ്പോള് പുറത്ത് വരുന്ന വാര്ത്ത ചിത്രത്തില് തബു അവതരിപ്പിച്ച സിമി More
 
അന്ധധുന്‍ തെലുങ്ക് റീമേക്കില്‍ തബുവിന്‍റെ കഥാപാത്രത്തെ രമ്യ കൃഷ്ണന്‍ അവതരിപ്പിക്കും

ആയുഷ്മാന്‍ ഘുറാന നായകനായി 2018ല്‍ പുറത്തിറങ്ങിയ ചിത്രം അന്ധധുന്‍ ബോക്സ്‌ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ബോളിവൂഡില്‍ ഇത് വരെ ഇറങ്ങിയ മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. ആഗോള തലത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് ചൈനയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. അത് തന്നെയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്.

തെലുങ്ക് റീമേക്കിനുള്ള അവകാശം നടന്‍ നിതിന്റെ പേരില്‍ മൂന്നരക്കോടിയോളം രൂപയ്ക്കാണ് വാങ്ങിയിരിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ചിത്രത്തില്‍ തബു അവതരിപ്പിച്ച സിമി സിന്‍ഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രമ്യ കൃഷ്ണയെ സമീപിച്ചു എന്നതാണ്. സൗത്ത് ഇന്‍ഡസ്ട്രിയില്‍ രമ്യയുടെ കഴിവുകള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ റോളിലേക്ക് 49കാരി രമ്യയെ പരിഗണിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് ബാഹുബലിയിലെ പ്രകടനം കണ്ടിട്ടാണ്.

ആദ്യം തബുവിനെ തന്നെയാണ് ആ റോളിലേക്ക് പരിഗണിച്ചത്. എന്നാല്‍ തബു പ്രതിഫലം കൂടുതല്‍ ചോദിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ രമ്യയെ സമീപിക്കുകയായിരുന്നു. നിതിന്‍ നായകനാകുന്ന ചിത്രം ജൂണില്‍ ചിത്രീകരണം തുടങ്ങാനിരുന്നതാണ്. എന്നാല്‍ കോവിഡിന്‍റെ ഭീഷണി മൂലം ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്.