in

രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രണ്ട് എന്ന  ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക്  പോസ്റ്റർ  പുറത്തിറങ്ങി. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായ  വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുജിത്‌ ലാൽ  ആണ് ചിത്രം  സംവിധാനം ചെയ്യുന്നത്. രണ്ടിന്റെ  തിരക്കഥ  ഒരുക്കിയിരിക്കുന്നത് ബിനുലാലാണ് . മലയാളത്തിന്റെ മെഗാ സ്റ്റാറുകളായ മമ്മുട്ടി മോഹൻലാൽ എന്നിവരുടെ ഫേസ്ബുക്  പേജുകളിലൂടെയാണ്  ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തുവിട്ടത്.

വിഷ്ണുവിനും  രണ്ടിന്റെ അണിയറപ്രവർത്തകർക്കും ആശംസകൾ അറിയിച്ചുകൊണ്ടാണ് മമ്മുട്ടി പോസ്റ്റർഅവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണുവിനും ടിനി ടോമിനും ആശംസകള്‍ അറിയിച്ചിട്ടുകൊണ്ടാണ്  മോഹൻ ലാൽ  പോസ്റ്റർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

രണ്ട് – First Look Poster… Best wishes to the entire team.

Posted by Mammootty on Wednesday, 1 July 2020

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിരിക്കുന്നത്.  ടിനി ടോം, ഇന്ദ്രൻസ്, അന്ന രേഷ്മരാജൻ, ഇർഷാദ്,  കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ, മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന  വേഷങ്ങളിൽ എത്തുന്നു . ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമ്മിക്കുന്നത് .

Best Wishes Vishnu Unnikrishnan and Tiny Tom

Posted by Mohanlal on Wednesday, 1 July 2020

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

facebook

വ്യക്തി വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് കൈമാറുന്നുണ്ടെന്ന് ഫേസ്ബുക്ക്‌ സമ്മതിച്ചു

CORONA VIRUS

കോവിഡ്-19 വൈറസ് രോഗികളുടെ ഹൃദയകോശങ്ങളെ നേരിട്ട് ബാധിക്കുമെന്ന് പഠനം