Movie prime

വിമാനമയയ്ക്കാം, കശ്‍മീരിലേക്ക് വരൂ എന്ന് രാഹുൽ ഗാന്ധിയോട് ഗവർണർ

കശ്മീരിൽ ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കശ്മീരിലേക്ക് ചെല്ലാൻ വെല്ലുവിളിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. രാഹുൽ ഗാന്ധി കശ്മീർ സന്ദർശിക്കണം. കാര്യങ്ങൾ നേരിട്ട് കണ്ടറിയണം. അതിനായി വിമാനം അയയ്ക്കാൻ തയ്യാറാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം, ഉത്തമ ബോധ്യത്തോടെ വേണം സംസാരിക്കാൻ- ഗവർണർ അഭിപ്രായപ്പെട്ടു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സർക്കാർ നിലപാടിൽ വർഗീയത കാണരുതെന്ന് ഗവർണർ പറഞ്ഞു. 370 ആം വകുപ്പും 35 ആം More
 
വിമാനമയയ്ക്കാം, കശ്‍മീരിലേക്ക് വരൂ എന്ന് രാഹുൽ ഗാന്ധിയോട് ഗവർണർ

കശ്‍മീരിൽ ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കശ്‍മീരിലേക്ക് ചെല്ലാൻ വെല്ലുവിളിച്ച് ജമ്മു കശ്‍മീർ ഗവർണർ സത്യപാൽ മാലിക്. രാഹുൽ ഗാന്ധി കശ്‍മീർ സന്ദർശിക്കണം. കാര്യങ്ങൾ നേരിട്ട് കണ്ടറിയണം. അതിനായി വിമാനം അയയ്ക്കാൻ തയ്യാറാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം, ഉത്തമ ബോധ്യത്തോടെ വേണം സംസാരിക്കാൻ- ഗവർണർ അഭിപ്രായപ്പെട്ടു.

കശ്‍മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സർക്കാർ നിലപാടിൽ വർഗീയത കാണരുതെന്ന് ഗവർണർ പറഞ്ഞു. 370 ആം വകുപ്പും 35 ആം അനുച്ഛേദവും റദ്ധാക്കിയത് കശ്‍മീരിന്റെ പൊതുനന്മക്കുവേണ്ടിയാണ്.അതിൽ വർഗീയത കാണാൻ ശ്രമിക്കരുത്. ചിലയാളുകൾ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ മാധ്യമങ്ങളും അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. അവർക്ക് സർക്കാർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രക്ഷോഭകാരികളെ വെടിവെച്ചെന്ന തെറ്റായ വാർത്തയും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. കശ്‍മീരിലെ മുഴുവൻ ആശുപത്രികളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അവിടം സന്ദർശിക്കുന്നവർക്ക് സത്യാവസ്ഥ ബോധ്യപ്പെടും. പെല്ലറ്റുകൾ കൊണ്ടിട്ടുള്ള ആരുടെയും പരിക്കുകൾ ഗുരുതരമല്ല- ഗവർണർ പറഞ്ഞു.

കശ്‍മീർ താഴ്വര കോൺസെൻട്രേഷൻ ക്യാമ്പായി മാറി എന്ന ആരോപണത്തെ ഗവർണർ പുച്ഛിച്ചു. കോൺസൻട്രേഷൻ ക്യാമ്പ് എന്നാൽ എന്താണെന്ന് അറിയാത്തവരാണ് അങ്ങനെ പറയുന്നത്. കോൺസൻട്രേഷൻ ക്യാമ്പിന്റെ അർഥം നന്നായറിയാമെന്നും മുപ്പത് തവണ ജയിൽവാസം അനുഭവിച്ച ആളാണ് താനെന്നും അതൊന്നും കോൺസെൻട്രേഷൻ ക്യാമ്പ് ആണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഗവർണർ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചവരെ കോൺഗ്രസുകാർ ഒന്നരവർഷക്കാലം തടവിലിടുകയാണ് ചെയ്തത്. അന്നാരും അതിനെ കോൺസെൻട്രേഷൻ ക്യാംപ് എന്ന് പറഞ്ഞിട്ടില്ല. കരുതൽ തടങ്കലിൽ വെയ്ക്കുന്നതിനെ കോൺസൻട്രേഷൻ ക്യാമ്പിൽ അടയ്ക്കുന്നു എന്നാണോ പറയുകയെന്നും ഗവർണർ ചോദിച്ചു.

കശ്‍മീർ താഴ്‌വരയിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്നും പതിനായിരക്കണക്കിനാളുകൾ പ്രതിഷേധങ്ങളിൽ പങ്കുചേർന്നെന്നും റോയിട്ടേഴ്‌സ് അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അതെല്ലാം നിഷേധിക്കുകയാണ്. കശ്‍മീർ സമാധാനപരമാണെന്നും പത്തോ ഇരുപതോ പേരടങ്ങിയ ചെറു സംഘങ്ങളാണ് പ്രതിഷേധത്തിന് മുതിരുന്നതെന്നുമാണ് വിശദീകരണം. എന്നാൽ റോയിട്ടേഴ്‌സ് വാർത്ത വസ്തുതാപരമാണെന്നും കശ്‍മീർ താഴ്‌വരയിൽ ജനകീയ പ്രക്ഷോഭങ്ങൾ വൻതോതിൽ നടക്കുന്നുണ്ടെന്നും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ ഭരണകൂടം സായുധമായി അടിച്ചമർത്തുകയാണെന്നും വെളിപ്പെടുത്തി ബി ബി സിയും മുന്നോട്ടുവന്നു. ബി ബി സി റിപ്പോർട്ടുകളെയും സർക്കാർ തള്ളിക്കളയുകയാണ്.

370 ആം വകുപ്പ് റദ്ധാക്കിയതിന് ശേഷം അച്ചടി ദൃശ്യമാധ്യമങ്ങൾക്കും നവസാമൂഹ്യ മാധ്യമങ്ങൾക്കും ഇന്റർനെറ്റിനുമെല്ലാം പൂർണനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കശ്‍മീരിൽ നിന്ന് ഒരുതരത്തിലുള്ള വാർത്തകളും പുറത്തുവരുന്നില്ല.