Movie prime

റിയൽ‌മി 7 പ്രോ, റിയൽമി 7 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

Realme റിയൽമി 7 പ്രോ, റിയൽമി 7 എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.റിയൽമി 7 സീരീസ് കഴിഞ്ഞ വർഷത്തെ റിയൽമി 6 സിരീസിൻ്റെ പിൻഗാമിയാണ്. കൂടുതൽ ഫീച്ചറുകളോടെയാണ് 7 സിരീസ് രംഗത്തെത്തുന്നത്.Realme 65 വാട്ട് ഫാസ്റ്റ് ചാർജിംഗ്, 64 മെഗാപിക്സൽ പ്രൈമറി സെൻസറുകളുള്ള ക്വാഡ് ക്യാമറ സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പുതുമകൾ ഉണ്ട്. 65 വാട്ട് സൂപ്പർ ഡാർട്ട് ചാർജിങ്ങ് ആണ് പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നത്. 100 ശതമാനം ചാർജ് ചെയ്യാൻ 35 മിനിറ്റ് More
 
റിയൽ‌മി 7 പ്രോ, റിയൽമി 7 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

Realme

റിയൽമി 7 പ്രോ, റിയൽമി 7 എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.റിയൽ‌മി 7 സീരീസ് കഴിഞ്ഞ വർഷത്തെ റിയൽ‌മി 6 സിരീസിൻ്റെ പിൻ‌ഗാമിയാണ്. കൂടുതൽ ഫീച്ചറുകളോടെയാണ് 7 സിരീസ് രംഗത്തെത്തുന്നത്.Realme

65 വാട്ട് ഫാസ്റ്റ് ചാർജിംഗ്, 64 മെഗാപിക്സൽ പ്രൈമറി സെൻസറുകളുള്ള ക്വാഡ് ക്യാമറ സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പുതുമകൾ ഉണ്ട്.

65 വാട്ട് സൂപ്പർ ഡാർട്ട് ചാർജിങ്ങ് ആണ് പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നത്. 100 ശതമാനം ചാർജ് ചെയ്യാൻ 35 മിനിറ്റ് മതി.

റിയൽ‌മി 7 പ്രോ, റിയൽമി 7 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

റിയൽ‌മി 7 പ്രോ

ട്രിപ്പിൾ കാർഡ് സ്ലോട്ടുകളാണ് റിയൽമി 7 പ്രോ വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ സ്പീക്കർ ഫോണുകൾ ഡോൾബി അറ്റ്മോസ് സൗണ്ട് ഇഫക്റ്റ് പകർന്നു നല്കുന്നവയാണ്.6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080×2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് 7 പ്രോ വാഗ്ദാനം ചെയ്യുന്നത്.

6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് വേരിയൻ്റുകൾ ഉണ്ട്. 8 എൻ എം സ്നാപ്ഡ്രാഗൺ 720 ജി യുടെ കരുത്തുറ്റ പിന്തുണയാണ് ഈ മോഡലിന് ഉള്ളത്.

ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന്, എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയാണ് 7 പ്രോയിലുള്ളത്. അൾട്രാ-വൈഡ് ആംഗിൾ എഫ് / 2.3 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും, 119 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി), 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് സെൻസറും, 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമുണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും എഫ് / 2.5 ലെൻസും 85 ഡിഗ്രി എഫ്ഒവിയും ഉണ്ട്.

65 വാട്ട് ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7 പ്രോയുടെ സവിശേഷത. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും പ്രോ വാഗ്ദാനം ചെയ്യുന്നു. 160.9×74.3×8.7 മിമി വലിപ്പമുള്ള ഫോണിന് 182 ഗ്രാം ഭാരമുണ്ട്.

6 ജിബി റാം + 64 ജിബി സ്റ്റോറേജിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 21,999 രൂപയുമാണ് വില.

റിയൽ‌മി 7‌

മീഡിയടെക് ഹീലിയോ ജി 95 ഒക്‌റ്റാ കോർ പ്രൊസസർ ആണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഇത് അവതരിപ്പിക്കുന്നത്. ഗെയിമിങ്ങ് പ്രേമികൾക്ക് കരുത്തുറ്റ പെർഫോമൻസാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഗ്രാഫിക്സ് അധിഷ്ഠിത വർക്കുകൾക്കും ഇത് കരുത്തു പകരും. കാർബൺ ഫൈബർ കൂളിങ്ങ് അധിക ഹീറ്റിങ്ങ് ഒഴിവാക്കും.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080×2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമാണ് ഫോണിനുള്ളത്.
6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി വേരിയൻ്റുകൾ ഉണ്ട്. മിസ്റ്റ് വൈറ്റ്, മിസ്റ്റ് ബ്ലൂ കളറുകളിൽ ലഭ്യമാണ്.

റിയൽമി 7 ഒരു ക്വാഡ് റിയർ ക്യാമറ ഉൾക്കൊള്ളുന്നു. അതിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, എഫ് / 1.8 ലെൻസ്, 8 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് സെൻസർ, എഫ് / 2.4 ലെൻസ്, എഫ് / 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്.

30 വാട്ട് ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിനുണ്ട്. 162.3×75.4×9.4 മിമി വലിപ്പമുള്ള ഫോണിന് 196.5 ഗ്രാം ഭാരമുണ്ട്.

6 ജിബി റാം + 64 ജിബി സ്റ്റോറേജിന് 14,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 16,999 രൂപയുമാണ് വില.

റിയൽമി 7 പ്രോ സെപ്റ്റംബർ 14 മുതലും റിയൽമി 7 സെപ്റ്റംബർ 10 മുതലും ഫ്ലിപ്കാർട്ടിലും റിയൽമി. കോമിലും ലഭ്യമാകും.