Movie prime

6,000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മി സി 15 വരുന്നു

realme 6,000 എംഎഎച്ച് ബാറ്ററിയുമായി ചൈനീസ് ഭീമനായ ഒപ്പോയുടെ ഉപകമ്പനി റിയല്മി വരുന്നു. ആദ്യമായാണ് റിയല്മി ഇത്രയും വലിയ ബാറ്ററി കാപ്പസിറ്റിയുള്ള ഫോണ് ഇറക്കുന്നത്. ഇപ്പോൾ ഇന്തോനേഷ്യയിൽ മാത്രമാണ് ഫോണ് പുറത്തിറക്കിയിരിക്കുന്നത്. ഉടന് തന്നെ ഇന്ത്യയില് ലഭ്യമാകും.ഏകദേശം 10,000 ഇന്ത്യന് രൂപയാണ് ഫോണിന്റെ ആരംഭ വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 11,300 രൂപയും 4 ജിബി, 128 ജിബി പതിപ്പിന് 12,000 രൂപയുമായിരിക്കും ഏകദേശ വില.realme 6,000 എംഎഎച്ച് More
 
6,000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മി സി 15 വരുന്നു

realme

6,000 എംഎഎച്ച് ബാറ്ററിയുമായി ചൈനീസ് ഭീമനായ ഒപ്പോയുടെ ഉപകമ്പനി റിയല്‍മി വരുന്നു. ആദ്യമായാണ് റിയല്‍മി ഇത്രയും വലിയ ബാറ്ററി കാപ്പസിറ്റിയുള്ള ഫോണ്‍ ഇറക്കുന്നത്. ഇപ്പോൾ ഇന്തോനേഷ്യയിൽ മാത്രമാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഉടന്‍ തന്നെ ഇന്ത്യയില്‍ ലഭ്യമാകും.ഏകദേശം 10,000 ഇന്ത്യന്‍ രൂപയാണ് ഫോണിന്‍റെ ആരംഭ വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 11,300 രൂപയും 4 ജിബി, 128 ജിബി പതിപ്പിന് 12,000 രൂപയുമായിരിക്കും ഏകദേശ വില.realme

6,000 എംഎഎച്ച് ബാറ്ററിയോടെ 18W ഫാസ്റ്റ് ചാർജിങ്ങ് പിന്തുണ ഫോണിന് ലഭിക്കുന്നു. വേഗതയേറിയ യുഎസ്ബി ടൈപ്പ്-സി പോർട്ടിന് പകരം മൈക്രോ യുഎസ്ബി പോർട്ടാണ് ഇതിലുള്ളത് എന്നതാണ് ശ്രദ്ധേയം. എച്ച്ഡി റെസല്യൂഷനോടു കൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് പരിരക്ഷയുമുണ്ട്.

13 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് ക്യാമറയാണ് ഫോണിലുള്ളത്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

മികച്ച പ്രകടനത്തിനായി മീഡിയടെക്കിന്റെ ഹീലിയോ ജി 35 പ്രോസസറും ഫോണിലുണ്ട്. ഇത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐയാണ് ഫോണിലുള്ളത്.