Movie prime

20,000 രൂപയ്ക്ക് ലാപ്ടോപുമായി റെഡ്മി

Redmi 20,000 രൂപയ്ക്ക് ലാപ്ടോപ്പുമായി റെഡ്മി വരുന്നതായി അഭ്യൂഹം. ഷവോമിയുടെ ഉപകമ്പനിയായ റെഡ്മി സാധാരണക്കാര്ക്കും താങ്ങാവുന്ന വിലയ്ക്ക് ലാപ്ടോപ്പുകളുമായി വരുന്നതായി ഒരു പ്രമുഖ ടെക് സൈറ്റ് റിപ്പോര്ട്ട് ചെയ്തു. കമ്പനി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലങ്കിലും അടുത്ത ഏതാനും മാസങ്ങള്ക്കുള്ളില് വില കുറഞ്ഞ ലാപ്ടോപ് പുറത്തിറക്കാന് പദ്ധതിയുണ്ടെന്നു കമ്പനിയുടെ വെബ്സൈറ്റിലുണ്ട്. ഷവോമി ഇന്ത്യന് വിപണിയില് നോട്ട്ബുക്ക് 14 സീരീസ് ലാപ്ടോപ്പുകള് പുറത്തിറക്കിയിരുന്നു. എന്നാല് പലരും പ്രതീക്ഷിച്ചതിനു വിപരീതമായി ഉയര്ന്ന വിലയാണ് ഈ ലാപ്ടോപ്പിന്. ലാപ്ടോപിന്റെ സ്പെസിഫിക്കേഷന് അനുസരിച്ച് ഈ More
 
20,000 രൂപയ്ക്ക് ലാപ്ടോപുമായി റെഡ്മി

Redmi

20,000 രൂപയ്ക്ക് ലാപ്ടോപ്പുമായി റെഡ്മി വരുന്നതായി അഭ്യൂഹം. ഷവോമിയുടെ ഉപകമ്പനിയായ റെഡ്മി സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ലാപ്ടോപ്പുകളുമായി വരുന്നതായി ഒരു പ്രമുഖ ടെക് സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു. കമ്പനി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലങ്കിലും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില കുറഞ്ഞ ലാപ്ടോപ് പുറത്തിറക്കാന്‍ പദ്ധതിയുണ്ടെന്നു കമ്പനിയുടെ വെബ്സൈറ്റിലുണ്ട്.

ഷവോമി ഇന്ത്യന്‍ വിപണിയില്‍ നോട്ട്ബുക്ക്‌ 14 സീരീസ് ലാപ്ടോപ്പുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പലരും പ്രതീക്ഷിച്ചതിനു വിപരീതമായി ഉയര്‍ന്ന വിലയാണ് ഈ ലാപ്ടോപ്പിന്. ലാപ്ടോപിന്റെ സ്പെസിഫിക്കേഷന്‍ അനുസരിച്ച് ഈ വില അധികമല്ലെങ്കിലും ഷവോമിയില്‍ നിന്നും ഇത്രയും വിലയുള്ള ലാപ്ടോപ് അല്ല ഇന്ത്യന്‍ ഉപയോക്താക്കള്‍ പ്രതീക്ഷിച്ചത്. ഈ അവസരത്തിലാണ് ഷവോമിയുടെ ഉപ കമ്പനിയായ റെഡ്മി വഴി കുറഞ്ഞ വിലയും സ്പെസിഫിക്കേഷനുമുളള ലാപ്ടോപ് കമ്പനി ഇറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്‌ വരുന്നത്.

എംഐ നോട്ട്ബുക്ക് 14 സീരിസിലുള്ള ലാപ്ടോപിന്‍റെ വില ഏകദേശം 54,000 രൂപയാണ്. ഐ7 പ്രോസസ്സറില്‍ 8ജിബി റാമോട് കൂടി വരുന്ന ലാപ്ടോപ് മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു വിലക്കുറവാണെങ്കിലും ഇന്ത്യന്‍ വിപണിയിലെ ഒരു ചെറിയ വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിടാനെ കഴിയൂ. അതിനാലാണ് റെഡ്മി വഴി കുറഞ്ഞ വിലയുള്ള ലാപ്ടോപ് ഇറക്കി വലിയൊരു വിപണി പിടിക്കാന്‍ ഷവോമി ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഐ3 പ്രോസസറില്‍ 4ജിബി റാമോട് കൂടിയ ലാപ്ടോപ്പുകളായിരിക്കാം റെഡ്മി പുറത്തിറക്കുക. 20,000 മുതല്‍ 25,000 രൂപ വരെയായിരിക്കാം വില. വില കുറയ്ക്കുന്നതിനായി പഴയ മോഡല്‍ ഇന്റെല്‍ ചിപ്പുകളും പ്ലാസ്റ്റിക്‌ ബോഡിയുമാകും ഉപയോഗിക്കുക. ഭാവിയില്‍ ഐ5 മോഡല്‍ പുറത്തിറക്കാനും സാധ്യതയുണ്ട്.

ലാപ്ടോപ്പിലായാലും ഫോണിന്‍റെ കാര്യത്തിലായാലും ഷവോമി വളരെ ബുദ്ധിപരമായാണ് ബ്രാന്‍ഡിങ്ങ് ചെയ്തിരിക്കുന്നത്. നല്ല സ്പെസിഫിക്കേഷനും അത് പോലെ ഉയര്‍ന്ന വിലയുമുള്ള ഗാഡ്ജെറ്റുകള്‍ എംഐയുടെ പേരിലും വില കുറഞ്ഞവ റെഡ്മിയുടെ പേരിലുമാണ് ഇറക്കുന്നതെന്ന് ശ്രദ്ധേയമാണ്.

ലാപ്ടോപിന് വില കുറവാണെങ്കിലും നിലവിലുള്ള മറ്റ് കമ്പനികളെ കടത്തിവെട്ടുന്ന ബാറ്ററി ലൈഫാണ് ലാപ്ടോപ്പിനുള്ളത്. 8 മണിക്കൂറാണ് ബാറ്ററി ലൈഫ്. ഓഗസ്റ്റ്‌ പകുതിയോടെയോ അല്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചോ ഇവ വിപണിയില്‍ ഇറക്കാനാണ് സാധ്യത.