Movie prime

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രൊ വിപണിയില്‍

മുൻ നിര സ്മാര്ട്ട്ഫോൺ, സ്മാര്ട്ട് ടിവി ബ്രാന്ഡായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരീസ് സ്മാര്ട്ട്ഫോണുകളുടെ ഒമ്പതാം തലമുറയെ ഇന്ത്യയില് ആദ്യമായി അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ സീരീസ് ഐഎസ്ആര്ഒയുടെ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷന് സിസ്റ്റമായ നാവിക്ക് സപ്പോര്ട്ട് ചെയ്യുന്നവയാണ്. റെഡ്മി നോട്ട് സീരീസ് ഏറ്റവും നവീന ആശയങ്ങള് ആദ്യമായി വിപണികളില് എത്തിക്കുന്നവരാണെന്ന് ഷവോമി ഇന്ത്യ ചീഫ് മാര്ക്കറ്റിംഗ് ഓഫീസര് അനുജ് ശര്മ പറഞ്ഞു. 2019 ല് റെഡ്മി നോട്ട് 8 പ്രോ ഇന്ത്യയുടെ ഒന്നാം നമ്പര് More
 
റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രൊ വിപണിയില്‍

മുൻ നിര സ്മാര്‍ട്ട്ഫോൺ, സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ഒമ്പതാം തലമുറയെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ സീരീസ് ഐഎസ്ആര്‍ഒയുടെ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക്ക് സപ്പോര്‍ട്ട് ചെയ്യുന്നവയാണ്.
റെഡ്മി നോട്ട് സീരീസ് ഏറ്റവും നവീന ആശയങ്ങള്‍ ആദ്യമായി വിപണികളില്‍ എത്തിക്കുന്നവരാണെന്ന് ഷവോമി ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനുജ് ശര്‍മ പറഞ്ഞു. 2019 ല്‍ റെഡ്മി നോട്ട് 8 പ്രോ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ക്വാഡ് ക്യാമറ സ്മാര്‍ട്ട്‌ഫോണായും റെഡ്മി നോട്ട് 8 ആഗോളതലത്തില്‍ ഒന്നാം നമ്പര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണായും മാറി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓറ ഡിസൈന്‍ സഹിതമാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. 20:9 സിനിമാറ്റിക് സ്ക്രീനോടുകൂടിയ 16.9സെന്റീമീറ്റര്‍ (6.67) എഫ്എച്ച്ഡി + ഡോട്ട് ഡിസ്‌പ്ലേ ഒരു മികച്ച അനുഭവം നല്‍കുന്നു. റെഡ്മിയുടെ സ്മാര്‍ട്ട്ഫോണിലെ എക്കാലത്തെയും വലിയ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രൊ വിപണിയില്‍

സ്ലിം പ്രൊഫൈല്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ റെഡ്മി നോട്ട് 9 പ്രോ മാക്‌സില്‍ 5020 എംഎഎച്ച് ബാറ്ററിയുണ്ട്. റെഡ്മി നോട്ട് 9 പ്രോ മാക്‌സ് ബോക്‌സില്‍ 33 ഡബ്ല്യൂ ഫാസ്റ്റ് ചാര്‍ജറും ഉണ്ട്.

64 എം പി ആണ് ക്യാമറ. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, എഐ ഫേസ് അണ്‍ലോക്ക് എന്നിവ പ്രാപ്തമാക്കുന്ന 32 എംപി സെന്‍സറാണ് മുന്‍വശത്ത് ഉള്ളത്.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ് മൂന്ന് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്, ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക്, അറോറ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. 14,999 രൂപ മുതല്‍ 18,999 രൂപ വരെയാണ് വില. ആമസോണ്‍ ഇന്ത്യ, മി ഹോംസ്, മി സ്റ്റുഡിയോ എന്നിവ വഴി മാര്‍ച്ച് 25 മുതല്‍ വില്‍പ്പന ആരംഭിക്കും.