Movie prime

ആഗോള ഫണ്ടിങ്ങ് ഭീമന്മാരുമായി റൗണ്ട് ടേബിൾ നടത്താനൊരുങ്ങി നരേന്ദ്രമോദി

Narendra Modi ആഗോളതലത്തിൽ വമ്പന്മാരായ 20 ഫണ്ട് ഹൗസുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ജാപ്പനീസ്, ഓസ്ട്രേലിയൻ ഫണ്ടിങ്ങ് സ്ഥാപനങ്ങൾക്കു പുറമേ യൂറോപ്പിൽ നിന്നും യുഎസിൽ നിന്നുമുള്ള വൻകിട സ്ഥാപനങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കാളികളാകും. 6 ട്രില്യൺ ഡോളർ സംയോജിത ആസ്തിയുള്ള ആഗോള ഭീമന്മാരാണ് ഈ കമ്പനികൾ. രാജ്യത്തിൻ്റെ വളർച്ചയും വികാസവും ഉറപ്പാക്കുന്ന ദീർഘകാല നിക്ഷേപത്തിനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. മുൻനിര ഫണ്ട് ഹൗസുകളിലെ സിഇഒമാരും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർമാരുമാണ് റൗണ്ട് ടേബിളിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയൻ More
 
ആഗോള ഫണ്ടിങ്ങ് ഭീമന്മാരുമായി റൗണ്ട് ടേബിൾ നടത്താനൊരുങ്ങി നരേന്ദ്രമോദി

Narendra Modi

ആഗോളതലത്തിൽ വമ്പന്മാരായ 20 ഫണ്ട് ഹൗസുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ജാപ്പനീസ്, ഓസ്‌ട്രേലിയൻ ഫണ്ടിങ്ങ് സ്ഥാപനങ്ങൾക്കു പുറമേ
യൂറോപ്പിൽ നിന്നും യുഎസിൽ നിന്നുമുള്ള വൻകിട സ്ഥാപനങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കാളികളാകും. 6 ട്രില്യൺ ഡോളർ സംയോജിത ആസ്തിയുള്ള ആഗോള ഭീമന്മാരാണ് ഈ കമ്പനികൾ. രാജ്യത്തിൻ്റെ വളർച്ചയും വികാസവും ഉറപ്പാക്കുന്ന ദീർഘകാല നിക്ഷേപത്തിനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. മുൻനിര ഫണ്ട് ഹൗസുകളിലെ സിഇഒമാരും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർമാരുമാണ് റൗണ്ട് ടേബിളിൽ പങ്കെടുക്കുന്നത്.

ഓസ്‌ട്രേലിയൻ സൂപ്പർ ആൻഡ് ഫ്യൂച്ചർ ഫണ്ട്, ജപ്പാൻ പോസ്റ്റ് ബാങ്ക്, ഒന്റാറിയോ പെൻഷൻ എന്നിവയുമായുള്ള റൗണ്ട് ടേബിൾ വ്യാഴാഴ്ച നടക്കും. അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ‌‌ ഓരോ കമ്പനിയുടെയും ഉന്നത ഉദ്യോഗസ്ഥരുമായി പ്രത്യേകം ആശയവിനിമയം നടത്തും.രാജ്യത്തെ ചില വൻകിട പ്രോജക്ടുകൾ‌ക്ക് പണം കണ്ടെത്തുന്നതിനാണ് അന്താരാഷ്ട്ര നിക്ഷേപകരുടെ സഹായം തേടുന്നത്.

തിങ്കളാഴ്ച ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ദേശീയ നിക്ഷേപ പൈപ്പ്ലൈനിൽ 7,000 വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവയ്ക്കുള്ള അടിസ്ഥാന നിക്ഷേപം ആകർഷിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കിയിരുന്നു.

കോവിഡ് പ്രതിസന്ധി നിലനില്ക്കുമ്പോഴും
നിക്ഷേപകർക്ക് ഇന്ത്യയിൽ വളരെയധികം താൽപ്പര്യമുണ്ടെന്ന്
സാമ്പത്തികകാര്യ സെക്രട്ടറി തരുൺ ബജാജ് അഭിപ്രായപ്പെട്ടു.
പ്രതിസന്ധികൾക്കിടയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനവുണ്ടായിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങൾക്കിടയിലും നിക്ഷേപകർ ഇന്ത്യയിൽ വളരെയധികം താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നിക്ഷേപകരിൽ നിന്ന് ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട്.

അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ ചിലത് ദേശീയ നിക്ഷേപ പൈപ്പ്ലൈൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബജാജ് പറഞ്ഞു. മേഖല തിരിച്ചുള്ളതും സാമ്പത്തിക രംഗത്ത് പൊതുവായുള്ളതുമായ പരിഷ്കാരങ്ങൾക്ക് നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ടിടത്തും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ദേശീയപാത വികസനം ലളിതമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. സ്വകാര്യ ട്രെയിനുകളുടെ നടത്തിപ്പിനും സ്റ്റേഷനുകളുടെ വികസനത്തിനുമുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.