in

ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററര്‍ രൂപേഷ് കുമാറിന് കോണ്ടേനാസ്റ്റ് ട്രാവലര്‍ അംഗീകാരം 

ലോകത്തെ ഏറ്റവും മികച്ച ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള കോണ്ടേനാസ്റ്റ് ട്രാവലര്‍ ലോകത്തിലെ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു .

ലോകത്തെ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമായി 50 ലോകനേതാക്കളെ തെരഞ്ഞെടുത്തതില്‍ മുപ്പതാമതായാണ് കെ. രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിന്റെ ഭാഗമായ രൂപേഷ് കുമാര്‍ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
ഇന്‍ഡ്യയില്‍ നിന്നും ആകെ 10 പേര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ 4 പേര്‍ കേരളത്തില്‍ നിന്നാണ്.

രൂപേഷ് കുമാറിന് പുറമേ സി.ജി.എച്ച് ഹോട്ടല്‍സ് ഉടമ ജോസ് ഡൊമിനിക്ക്, ബ്ലൂയോണ്ടര്‍ ടൂര്‍ കമ്പനി ഉടമ ഗോപിനാഥ് പാറയില്‍, കബനി കമ്യൂണിറ്റി സര്‍വ്വീസസ് സ്ഥാപകന്‍ സുമേഷ് മംഗലശേരി എന്നിവരാണ് ലോകസുസ്ഥിര ടൂറിസം നേതാക്കളായി പ്രസ്തുത ലിസ്റ്റില്‍ ഇടം നേടിയ മലയാളികള്‍.

ടൂറിസം മന്ത്രി അഭിനന്ദിച്ചു

കോണ്ടേ നാസ്റ്റ് ട്രാവറലിന്റെ സുസ്ഥര ടൂറിസം നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാറിനെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിനന്ദിച്ചു. രൂപേഷ് കുമാറിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തെ ടൂറിസം രംഗത്തിന് മികച്ച മുതല്‍ കൂട്ടാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

​നൂതന ഉത്പന്നങ്ങ​ൾ അണിനിരത്താൻ ഒരുങ്ങി കേരള ട്രാവല്‍ മാര്‍ട്ട് 2020

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പുതുക്കേണ്ട