Movie prime

സെക്രട്ടേറിയറ്റിലേയ്ക്ക് ഇനി ഓണ്‍ലൈനായി വിവരാവകാശ അപേക്ഷ നല്‍കാം

സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകള് കൂടുതല് സുതാര്യമാക്കുന്നതിനായി ഓണ്ലൈനിലൂടെ സമര്പ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് കേരള സംസ്ഥാന ഐടി മിഷന് രൂപം നല്കി. നാഷണല് ഇന്ഫര്മാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറുപടി ഓണ്ലൈനിലൂടെ തന്നെ ലഭ്യമാക്കുമെന്ന് ഐടി മിഷന് ഡയറക്ടര് ഡോ. എസ് ചിത്ര അറിയിച്ചു. വെബ് പോര്ട്ടല് വഴിയാണ് പൊതുജനങ്ങള് അപേക്ഷ സമര്പ്പിക്കേണ്ടത്. യൂസര് ഐഡി സൃഷ്ടിച്ച ശേഷം ഇത് ചെയ്യാം. ‘New portal user creation’ എന്ന ലിങ്ക് ഉപയോഗിച്ച് യൂസര് ഐഡി ക്രിയേറ്റ് More
 
സെക്രട്ടേറിയറ്റിലേയ്ക്ക് ഇനി ഓണ്‍ലൈനായി വിവരാവകാശ അപേക്ഷ നല്‍കാം

സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് കേരള സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറുപടി ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാക്കുമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.


വെബ് പോര്‍ട്ടല്‍ വഴിയാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂസര്‍ ഐഡി സൃഷ്ടിച്ച ശേഷം ഇത് ചെയ്യാം. ‘New portal user creation’ എന്ന ലിങ്ക് ഉപയോഗിച്ച് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യാം. തുടര്‍ന്ന് ഈ ഐഡി ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യണം.

വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുന്നതിന് പോര്‍ട്ടലിന്‍റെ ഇടതു ഭാഗത്തുള്ള മെനുവില്‍നിന്ന് ആര്‍ടിഐ തിരഞ്ഞെടുക്കുക. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സ്വന്തം രജിസ്റ്റര്‍ നമ്പര്‍ നല്‍കി അപേക്ഷ നല്‍കാം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ‘New registration’ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയശേഷം അപേക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ നല്‍കാം. ഫീസ് ഓണ്‍ലൈനായി അടയ്ക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.

ഏത് രീതിയിലാണ് മറുപടി ലഭ്യമാക്കേണ്ടത് എന്നത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കണം. ഈ രീതിയില്‍തന്നെ മറുപടി ലഭിക്കും.പോര്‍ട്ടല്‍ വഴി വേണമെന്നുള്ളവര്‍ക്ക് അങ്ങനെ തന്നെ മറുപടി ഓണ്‍ലൈനായി ലഭിക്കും. ഇക്കാര്യം അപേക്ഷകന് മൊബൈല്‍ സന്ദേശമായി നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഐടി മിഷന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ലഭിക്കും.