ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്. ഹര്ജികള് ഏഴംഗ ഭരണഘടനാബഞ്ചിന് വിട്ടു.
യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല. ആർത്തവമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിച്ചു കൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടത്.