Movie prime

സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

മലയാള തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിദാനന്ദന് എന്ന സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. സച്ചിയേ ഒരു ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം നടുവിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട അനസ്തേഷ്യനൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അബോധാവസ്ഥയിലാണ് ഇപ്പോൾ സച്ചിയുള്ളത് . 72 മണിക്കൂറിന് ശേഷമേ സച്ചിയുടെ ആരോഗ്യ നിലയിലെ പുരോഗതി വിലയിരുത്താനാകൂയെന്നാണ് ഡോക്ടർമാർ പറയുന്നത്. സച്ചി More
 
സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

മലയാള തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിദാനന്ദന്‍ എന്ന സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. സച്ചിയേ ഒരു ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം നടുവിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട അനസ്തേഷ്യനൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അബോധാവസ്ഥയിലാണ് ഇപ്പോൾ സച്ചിയുള്ളത് . 72 മണിക്കൂറിന് ശേഷമേ സച്ചിയുടെ ആരോഗ്യ നിലയിലെ പുരോഗതി വിലയിരുത്താനാകൂയെന്നാണ് ഡോക്ടർമാർ പറയുന്നത്.

സച്ചി അവസാനമായി തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് അയ്യപ്പനും കോശിയും. 2007 പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന ചിത്രത്തിന് സേതുവും ചേർന്നാണ് തിരക്കഥ എഴുതിയാണ് സച്ചി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്.മോഹൻ ലാൽ നായകനായ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറി . രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള ഒരുപിടി വിജയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്