Movie prime

വിദ്യാര്‍ത്ഥികളുടെ സുരക്ഷ: നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പുതിയ അദ്ധ്യയനവര്ഷം തുടങ്ങുന്നതിന് ഒരാഴ്ചമാത്രം അവശേഷിക്കേ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിര്ദ്ദേശങ്ങള് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പുറപ്പെടുവിച്ചു. സ്കൂള് വിദ്യാര്ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്കരുതലുകളും സ്വീകരിക്കുവാന് എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്മാര്ക്കും അദ്ദേഹം നേരിട്ടു നിര്ദ്ദേശം നല്കി. സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള് ഏര്പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുളള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്പ്പെട്ടാല് അതത് സ്റ്റേഷന് ഹൗസ് ഓഫീസര്മാര് ശക്തമായ നടപടി സ്വീകരിക്കണം. More
 
വിദ്യാര്‍ത്ഥികളുടെ സുരക്ഷ: നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിന് ഒരാഴ്ചമാത്രം അവശേഷിക്കേ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പുറപ്പെടുവിച്ചു.

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുവാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നേരിട്ടു നിര്‍ദ്ദേശം നല്‍കി.

സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുളള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമനടപടി കൈക്കൊള്ളണം.

അദ്ധ്യയനവര്‍ഷം തുടങ്ങുമ്പോള്‍തന്നെ പഴുതടച്ച പരിശോധനകള്‍ നടത്താനും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തുന്ന വാഹനങ്ങളും കണ്ടെത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.