safura sargar
in

സഫൂറ സർഗറിൻ്റെ കരുതൽ തടങ്കൽ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരെന്ന് അമേരിക്കൻ ബാർ അസോസിയേഷൻ

safura sargar

ജാമിയ മിലിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി സഫൂറ സർഗറിനെ വിചാരണ കൂടാതെ തടങ്കലിൽ വെച്ച നടപടിക്കെതിരെ അമേരിക്കൻ ബാർ അസോസിയേഷൻ

(എബിഎ). വിചാരണയ്ക്കു മുമ്പുള്ള കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ഒട്ടേറെ അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നും  ഇന്ത്യകൂടി അംഗീകരിച്ചിട്ടുള്ളതാണ് അത്തരം നിയമങ്ങളെന്നും സഫൂറ സർഗറിൻ്റെ കാര്യത്തിൽ അവയെല്ലാം ലംഘിക്കപ്പെട്ടെന്നും എബിഎ ആരോപിക്കുന്നു.

safura sargar

അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് വിചാരണ കൂടാതെ തടവിൽ വെയ്ക്കാനാവുന്നത്. ഇൻ്റർനാഷണൽ കവണൻ്റ് ഓൺ സിവിൽ ആൻ്റ് പൊളിറ്റിക്കൽ ലിബർട്ടി (ഐസിസിപിആർ) ചട്ടങ്ങൾ ഇക്കാര്യം അനുശാസിക്കുന്നുണ്ട്. ഈ ചട്ടങ്ങളെല്ലാം സഫൂറ സർഗറിൻ്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. 

2019 ഏപ്രിൽ മുതൽ അവർ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര രംഗത്തുണ്ടായിരുന്നു. റോഡ് ഉപരോധിച്ചു എന്ന കുറ്റം ചുമത്തി ഏപ്രിൽ 10-നാണ് അറസ്റ്റ് ചെയ്യുന്നത്. ഗർഭിണിയാണെന്നതും ആരോഗ്യനില മോശമാണെന്നതും കണക്കിലെടുത്ത് മജിസ്ട്രേറ്റ് കോടതി അവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ ഡൽഹി കലാപത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി യുഎപിഎ പ്രകാരം വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. 

ഏപ്രിൽ പത്തു മുതൽ തിഹാർ ജയിലിൽ കഴിയുന്ന അവർക്ക് ആരോഗ്യ സംബന്ധമായ നിരവധി പ്രശ്‌നങ്ങളുണ്ട്. ഉയർന്ന രക്തസമ്മർദവും മൂത്രനാളിയിലെ അണുബാധയും അവരുടെ ആരോഗ്യനിലയെപ്പറ്റിയുള്ള ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പാട്യാല ഹൗസ് കോടതി അവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

തിഹാർ ജയിൽ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. ജയിലിനുള്ളിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ അസിസ്റ്റൻ്റ് സൂപ്രണ്ടിന് തന്നെ കോവിഡ് ബാധിച്ചതിനെ തുടർന്ന് തടവുപുള്ളികളിൽ പലരും ക്വാറൻ്റൈനിലാണ്. ഈയവസ്ഥയിൽ സഫൂറ സർഗറിൻ്റെ സ്ഥിതി ആശങ്കാജനകമാണ്. 

കോവിഡ്-19 വൈറസ് ബാധിക്കാനുള്ള സാഹചര്യം അവിടെയുണ്ട്.

കുറ്റം ചെയ്തതായി വ്യക്തമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിയാത്ത സന്ദർഭത്തിലും, ഗർഭാവസ്ഥ പരിഗണിച്ചും, ജാമ്യം അനുവദിച്ചാൽ നിയമത്തിൻ്റെ കണ്ണുവെട്ടിച്ച് കടന്നു കളയുമെന്ന് സംശയിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാലും വിചാരയ്ക്കു മുമ്പുള്ള തടവ് ഒഴിവാക്കി കുടുംബാംഗങ്ങൾക്കൊപ്പം കഴിയാൻ അവരെ അനുവദിക്കണം- എബിഎ പ്രസ്താവന പറയുന്നു.

സഫൂറ സർഗറിനെതിരെ സോഷ്യൽ മീഡിയവഴി നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ദേശീയ വനിതാ കമ്മിഷൻ നടപടിയെടുക്കണം എന്ന ആവശ്യവും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.

നാലു ലക്ഷത്തോളം നിയമജ്ഞരും നിയമ വിദ്യാർഥികളും മൂവായിരത്തി അഞ്ഞൂറോളം നിയമ സ്ഥാപനങ്ങളും അംഗങ്ങളായ സന്നദ്ധ സംഘടനയാണ് അമേരിക്കൻ ബാർ അസോസിയേഷൻ. ചിക്കാഗോയാണ് സംഘടനയുടെ ആസ്ഥാനം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Christopher Nolan

നോളന്‍റെ ആരാധകര്‍ക്ക് ഇരട്ടി മധുരം; ‘ടെനറ്റിന്’ മുന്‍പായി ‘ഇന്‍സെപ്ഷന്‍’ വീണ്ടും തിയേറ്ററുകളില്‍

Bombay High Court

ജനങ്ങളോട് വീടുകൾക്കുള്ളിൽ കഴിയാൻ അഭ്യർഥിച്ച് ബോംബെ ഹൈക്കോടതി