Movie prime

സാഹിതി ഗബ്രിയേൽ മാർക്വേസ് പുരസ്‌കാരം പെരുമ്പടവം ശ്രീധരന്

Perumbadavam Sreedharan സാഹിതി ഏർപ്പെടുത്തിയ രണ്ടാമത് ഗബ്രിയേൽ മാർക്വേഴ്സ് പുരസ്കാരത്തിന് പ്രമുഖ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ അർഹനായി. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പടവത്തിന്റെ സമഗ്ര സാഹിത്യസംഭാവനകൾ നൽകി കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് കമ്മറ്റി ചെയർമാനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയ പള്ളിയറ ശ്രീധരൻ അറിയിച്ചു.Perumbadavam Sreedharan സമാനതകൾ ഇല്ലാത്ത വായനാനുഭൂതി പകർന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ദേശീയാടിസ്ഥാനത്തിൽ വായനക്കാർ ഏറ്റുവാങ്ങിയ പുസ്തകമാണ്. 110 പതിപ്പുകളിലായി More
 
സാഹിതി ഗബ്രിയേൽ മാർക്വേസ് പുരസ്‌കാരം  പെരുമ്പടവം ശ്രീധരന്

Perumbadavam Sreedharan
സാഹിതി ഏർപ്പെടുത്തിയ രണ്ടാമത് ഗബ്രിയേൽ മാർക്വേഴ്‌സ് പുരസ്‌കാരത്തിന് പ്രമുഖ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ അർഹനായി. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പടവത്തിന്റെ സമഗ്ര സാഹിത്യസംഭാവനകൾ നൽകി കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് കമ്മറ്റി ചെയർമാനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയ പള്ളിയറ ശ്രീധരൻ അറിയിച്ചു.Perumbadavam Sreedharan

സമാനതകൾ ഇല്ലാത്ത വായനാനുഭൂതി പകർന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ദേശീയാടിസ്ഥാനത്തിൽ വായനക്കാർ ഏറ്റുവാങ്ങിയ പുസ്തകമാണ്. 110 പതിപ്പുകളിലായി ലക്ഷത്തിലധികം പതിപ്പുകൾ വിറ്റഴിഞ്ഞ സങ്കീർത്തനംപോലെ എന്ന നോവലിന്റെ എഴുത്തുകാരൻ എന്ന നിലയിൽ പെരുമ്പടവത്തിന്റെ സമഗ്രസാഹിത്യ സംഭാവനകളാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.

അഭയം, അഷ്ടപദി, ആയില്യം, അന്തിവെയിലിലെ പൊന്ന്, കാൽവരിയിലേക്ക് വീണ്ടും പ്രദക്ഷിണവഴി, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, ശംഖുമുദ്രയുള്ള വാൾ, നാരായണം, ഒരു കീറ് ആകാശം തുടങ്ങിയ നോവലുകളും വേനലിൽ പൂക്കുന്ന മരം, ഇല തുരുമ്പുകളിലെ മഴ, ദൈവത്തിന്റെ കാട്ടിലെ ഒരില, ഡിസംബർ, രണ്ടു സങ്കടങ്ങൾ കണ്ടുമുട്ടുമ്പോൾ തുടങ്ങിയ ചെറുകഥകളുമാണ് പ്രധാന കൃതികൾ.

സ്‌കൂൾ, കോളേജ് തലങ്ങളിൽ സങ്കീർത്തനംപോലെ എന്ന കൃതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സങ്കീർത്തനംപോലെ എന്ന കൃതി 10 ലധികം ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വയലാർ അവാർഡ് …സമിതിയുടെ അദ്ധ്യക്ഷനായ പെരുമ്പടവം കേരളസാഹിത്യ അക്കാദമിയുടെ മുൻ അധ്യക്ഷൻ, ഫിലിം സെൻസർ ബോർഡംഗം, സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡംഗ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പള്ളിയറ ശ്രീധരൻ ചെയർമാനും ഡോ. എസ്. രമേഷ്‌കുമാർ, ഫാ. സജി മേക്കാട്ട്, ബിന്നി സാഹിതി, കെ.കെ. പല്ലശ്ശന എന്നിവർ അംഗങ്ങളുമായിട്ടുള്ള ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്.