Movie prime

പ്രതിഷേധത്തിന് രാഷ്ട്ര, രാഷ്ട്രീയ, വർഗ, വർണ അതിർവരമ്പുകളില്ല; എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം, വൈറലായി സലിം കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ സലിം കുമാർ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമായി. പത്ത് ലക്ഷം പേരാണ് ഫേസ് ബുക്കിൽ നടനെ ഫോളോ ചെയ്യുന്നത്. കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യക്കാരല്ലാത്തവർ അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും വാദിക്കുന്നവരെ വിമർശിച്ചു കൊണ്ടാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ നടൻ പ്രതികരിച്ചിരിക്കുന്നത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര വരമ്പുകളോ രാഷ്ട്രീയ വരമ്പുകളോ ഇല്ലെന്നും വർഗ വരമ്പുകളോ, വർണ വരമ്പുകളോ ഇല്ലെന്നും സലിം കുമാർ അഭിപ്രായപ്പെടുന്നു. താൻ എന്നും More
 
പ്രതിഷേധത്തിന് രാഷ്ട്ര, രാഷ്ട്രീയ, വർഗ, വർണ അതിർവരമ്പുകളില്ല; എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം, വൈറലായി സലിം കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ സലിം കുമാർ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമായി. പത്ത് ലക്ഷം പേരാണ് ഫേസ് ബുക്കിൽ നടനെ ഫോളോ ചെയ്യുന്നത്. കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യക്കാരല്ലാത്തവർ അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും വാദിക്കുന്നവരെ വിമർശിച്ചു കൊണ്ടാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ നടൻ പ്രതികരിച്ചിരിക്കുന്നത്.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര വരമ്പുകളോ രാഷ്ട്രീയ വരമ്പുകളോ ഇല്ലെന്നും വർഗ വരമ്പുകളോ, വർണ വരമ്പുകളോ ഇല്ലെന്നും സലിം കുമാർ അഭിപ്രായപ്പെടുന്നു. താൻ എന്നും കതിര് കാക്കുന്ന കർഷകർക്ക് ഒപ്പമാണ് എന്നും നടൻ പറയുന്നുണ്ട്.

ഒരു ലക്ഷത്തിൽപ്പരം ലൈക്കുകൾ ലഭിച്ച പോസ്റ്റ് ഇരുപത്തി രണ്ടായിരത്തോളം പേർ ഷെയർ ചെയ്തിട്ടുണ്ട്. പതിനയ്യായിരത്തിലേറെ കമൻ്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

അമേരിക്കയിൽ വർഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മന:സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെയാണ് രാജ്യഭേദമന്യേ വർഗഭേദമന്യേ എല്ലാവരും അമേരിക്കയ്ക്കെതിരെ പ്രതികരിച്ചത്. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കക്കാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പൊലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കക്കാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും, ഗ്രെറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്ന ചോദ്യവും തൻ്റെ പോസ്റ്റിൽ സലിം കുമാർ ഉയർത്തുന്നുണ്ട്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര, രാഷ്ട്രീയ വരമ്പുകളും വർഗ, വർണ വരമ്പുകളും ഇല്ലെന്ന് നടൻ പറയുന്നു.

എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം എന്ന ഐക്യദാർഢ്യ പ്രഖ്യാപനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ്, ഫാർമേഴ്സ് എഗയ്ൻസ്റ്റ് പ്രൊപ്പഗാൻഡിസ്റ്റ് ഗവൺമെൻ്റ്, ഫാർമർ ലൈവ്സ് മാറ്റർ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ്…

Posted by Salim Kumar on Thursday, February 4, 2021