Movie prime

സല്‍മാനും ജാക്വിലിൻ ഫെർണാണ്ടസും പിന്നെ ക്യാമറമാനും:ലോക്ക്ഡൌണില്‍ മൂന്ന് പേര്‍ മാത്രം നിര്‍മിച്ച ആല്‍ബം ഇന്ന് പുറത്തിറക്കും

ലോക്ക്ഡൌണിനിടയ്ക്ക് സല്മാനും ജാക്വിലിൻ ഫെർണാണ്ടസും അഭിനയിക്കുന്ന ആല്ബം ഇന്ന് റിലീസ് ചെയ്യും. സല്മാന് ഖാന് തന്നെ നിര്മിക്കുന്ന ആല്ബം സല്മാന്റെ പനവേലിലുള്ള ഫാം ഹൌസിലാണ് ഷൂട്ട് ചെയ്തത്. സല്മാനെയും ജാക്വിലിനെയും കൂടാതെ ക്യാമറമാന് മാത്രമേ ഷൂട്ടിങ്ങിന് ഉണ്ടായിരുന്നുള്ളൂ എന്ന പ്രത്യേകതയും ആല്ബത്തിനുണ്ട്. ‘തെരേ ബിന’ എന്നു പേരിട്ടിരിക്കുന്ന ആല്ബം താന് നിര്മ്മിച്ചതില് വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ ആല്ബമാണെന്ന് സല്മാന് പറഞ്ഞു. ”ബാന്ദ്രയിലെ എന്റെ വീടിനടുത്തുള്ള അജയ് ഭാട്ടിയ എന്ന അയല്ക്കാരന് അയാള്ക്ക് വേണ്ടി പാടുവാന് എന്നെ More
 
സല്‍മാനും ജാക്വിലിൻ ഫെർണാണ്ടസും പിന്നെ ക്യാമറമാനും:ലോക്ക്ഡൌണില്‍ മൂന്ന് പേര്‍ മാത്രം നിര്‍മിച്ച ആല്‍ബം ഇന്ന് പുറത്തിറക്കും

ലോക്ക്ഡൌണിനിടയ്ക്ക് സല്‍മാനും ജാക്വിലിൻ ഫെർണാണ്ടസും അഭിനയിക്കുന്ന ആല്‍ബം ഇന്ന് റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ആല്‍ബം സല്‍മാന്റെ പനവേലിലുള്ള ഫാം ഹൌസിലാണ് ഷൂട്ട്‌ ചെയ്തത്. സല്‍മാനെയും ജാക്വിലിനെയും കൂടാതെ ക്യാമറമാന്‍ മാത്രമേ ഷൂട്ടിങ്ങിന് ഉണ്ടായിരുന്നുള്ളൂ എന്ന പ്രത്യേകതയും ആല്‍ബത്തിനുണ്ട്. ‘തെരേ ബിന’ എന്നു പേരിട്ടിരിക്കുന്ന ആല്‍ബം താന്‍ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ ആല്‍ബമാണെന്ന് സല്‍മാന്‍ പറഞ്ഞു.

”ബാന്ദ്രയിലെ എന്‍റെ വീടിനടുത്തുള്ള അജയ് ഭാട്ടിയ എന്ന അയല്‍ക്കാരന്‍ അയാള്‍ക്ക് വേണ്ടി പാടുവാന്‍ എന്നെ നിര്‍ബന്ധിക്കും. ഇത് നാല് പാട്ട് ഞാന്‍ അയാള്‍ക്കായി പാടി.’തെരേ ബിന’ അതിലൊന്നാണ്. പക്ഷെ എന്‍റെ ഒരു പടത്തിലും ആ പാട്ടിന് യോജിച്ച സന്ദര്‍ഭം ഇല്ലായിരുന്നു. അത് കൊണ്ട് അത് ആല്‍ബമായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു”, ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞു

‘പ്യാര്‍ കരോന’ എന്ന പേരില്‍ സല്‍മാന്‍ നേരത്തെ ഒരു ആല്‍ബം ഇറക്കിയിരുന്നു. പനവേലിലെ ഫാം ഹൌസില്‍ വന്നപോഴാണ് രാജ്യം ലോക്ക്ഡൌണിലായത്. ഒന്നും ചെയ്യനില്ലാതിരുന്നപ്പോഴാണ് ആല്‍ബം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയിക്കുന്നത് കൂടാതെ സംവിധാനവും സല്‍മാന്‍ ഏറ്റെടുത്തപ്പോള്‍ ലൈറ്റിങ്ങിന്റെ കാര്യം ചെയ്തത് ജാക്വിലിനായിരുന്നു. നാല് ദിവസം കൊണ്ടാണ് ആല്‍ബം ഷൂട്ട്‌ ചെയ്തത്.