Movie prime

സമാന്തയും നാഗചൈതന്യയും വേർപിരിയുന്നു?

 

കുറച്ച് ദിവസങ്ങളായി  ഉയർന്ന്  കേൾക്കുന്ന  ഒരു ചോദ്യമാണ് ഇത് .  സമാന്ത യും നാഗചൈതന്യയും വേർപിരിയുന്നോയെന്ന് ? എന്നാൽ താരങ്ങൾ  രണ്ടു പേരും ഈ  വാർത്തയോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇവർ  വേർപിരിയലിന്റെ  ഭാഗമായി കുടുംബകോടതിയെ സമീപിച്ചുയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന  വാർത്ത .ഔദ്യോഗികമായി പിരിയുന്നതിന് ,മുന്നോടിയായുള്ള  കൗൺസിലിങ് ഘട്ടത്തിലാണ് ഇരുവരുമുള്ളതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്  ഇരുവരും വേര്പിരിയുന്നുയെന്ന്   സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപെട്ടു തുടങ്ങിയത്. എന്നാൽ  ആ  വാർത്ത വെറും ഗോസിപ്പുകൾ മാത്രമാണെന്നാണ്  പ്രേക്ഷകർ കരുതിയത്. എന്നാൽ കാര്യങ്ങൾ മാറിമറിയുകയാണ് ഗോസിപ്പിൽ അല്പം കാര്യമുണ്ടെന്നാണ് ഇപ്പോൾ വരുന്ന  റിപ്പോർട്ടുകൾ .സാമന്തയുടേതായി ഈ  അടുത്ത്  പുറത്തിറങ്ങി ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക  പ്രശംസ പിടിച്ച് പറ്റിയതാണ്. അതുകൊണ്ട് തന്നെ  തന്റെ കാരിയറിൽ മികച്ച അവസരങ്ങൾ തേടാൻ ശ്രമിക്കുകയാണ് സാമന്ത .എന്നാൽ  സാമന്തയുടെ  ഈ തീരുമാനമാണ്  നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നുവെന്നും, അതാണ് വേർപിരിയാൻ കാരണമെന്നുമൊക്കെയാണ് പുറത്തു വരുന്നത് റിപോർട്ടുകൾ.2017ലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്.