Movie prime

ഉഗ്രന്‍ ക്യാമറയും ഭീമന്‍ ബാറ്ററിയുമായി സാംസങ്-എം 31എസ് വരുന്നു

Samsung ഇന്ത്യൻ വിപണിയിൽ സാംസങ് കിടിലന് ഫീച്ചേഴ്സുമായി പുതിയ ബജറ്റ് സ്മാർട്ട്ഫോണ് പുരത്തിറക്കാനൊരുങ്ങുന്നു. ഗാലക്സി എം 31എസ് എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.Samsung ഐഎഎൻഎസ് റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്സി എം 31എസിൽ ഇൻഫിനിറ്റി-ഒ കട്ട് ഔട്ടോട് കൂടിയ സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും. 64 മെഗാപിക്സൽ ക്വാഡ് ക്യാമറയുള്ള ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 6,000 എംഎഎച്ച് ആണ്. ഇന്ത്യയിൽ ഫോണിന്റെ വില ഏകദേശം 20,000 രൂപയോളം വരുമെന്നാണ് റിപ്പോർട്ടിൽ More
 
ഉഗ്രന്‍ ക്യാമറയും ഭീമന്‍ ബാറ്ററിയുമായി സാംസങ്-എം 31എസ് വരുന്നു

Samsung

ഇന്ത്യൻ വിപണിയിൽ സാംസങ് കിടിലന്‍ ഫീച്ചേഴ്സുമായി പുതിയ ബജറ്റ് സ്മാർട്ട്‌ഫോണ്‍ പുരത്തിറക്കാനൊരുങ്ങുന്നു. ഗാലക്‌സി എം 31എസ് എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.Samsung

ഐ‌എ‌എൻ‌എസ് റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എം 31എസിൽ ഇൻഫിനിറ്റി-ഒ കട്ട്‌ ഔട്ടോട് കൂടിയ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും. 64 മെഗാപിക്സൽ ക്വാഡ് ക്യാമറയുള്ള ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി 6,000 എംഎഎച്ച് ആണ്. ഇന്ത്യയിൽ ഫോണിന്റെ വില ഏകദേശം 20,000 രൂപയോളം വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഐഎഎന്‍എസ് റിപ്പോർട്ട് പ്രകാരം 128 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് ഫോണിൽ ഉണ്ടാകും. 64 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ട്.

6.4 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ സെൻസറുകളുടെ സംയോജനമായിരിക്കും ഫോണിലെ ക്വാഡ് ക്യാമറ സജ്ജീകരണം. മുൻവശത്ത് 32 മെഗാപിക്സൽ സെൻസർ ഉണ്ടാകും.