in ,

എസ് 21 അൾട്രാ 5 ജി മോഡൽ അവതരിപ്പിച്ച് സാംസങ്ങ്

Samsung
ഫോട്ടോഗ്രഫിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉള്ള കോൺടൂർ കട്ട് കാമറ അടക്കം നിരവധി പുതുമകളോടെ സംസങ്ങിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡൽ എസ് 21 അൾട്രാ 5 ജി പുറത്തിറങ്ങി. സിനിമാറ്റിക് 8 കെ റസല്യൂഷൻ വീഡിയോയും ഫോട്ടോകളും എന്ന കിടിലൻ വാഗ്ദാനമാണ് ഉള്ളത്. 4 കാമറകൾ ഉണ്ട്. 108 എം പി പ്രോ ഗ്രേഡ് കാമറ, 8 കെ വീഡിയോ സ്നാപ്സ്, 100 മടങ്ങ് സ്പേസ് സൂം എന്നിവ പ്രത്യേകതകൾ ആണ്.Samsung 

സ്മാർട്ട് ഫോണുകളിൽ ലഭ്യമായതിൽവെച്ച്  ഏറ്റവും ഉയർന്ന റസല്യൂഷൻ ആണ് 8 കെ. സാംസങ്ങ്  എസ് 21 അൾട്രാ 5 ജിയിൽ 8 കെ വീഡിയോകളിൽ നിന്ന് 8 കെ സ്റ്റിൽ സ്നാപ്പുകളും എടുക്കാനാകും. എസ് പെൻ കോംപാറ്റബിലിറ്റിയാണ് മറ്റൊരു പ്രത്യേകത. വീഡിയോകൾ എഡിറ്റ് ചെയ്യുമ്പോൾ വിരലുകളേക്കാൾ നന്നായി ഫൈൻ ട്യൂൺ ചെയ്യാൻ എസ് പെൻ കൊണ്ടാവും. സൂപ്പർ സ്റ്റെഡി ഓൺ ചെയ്താൽ ആക്ഷൻ കാമറ പോലെ ഷൂട്ട് ചെയ്യാനാവും എന്ന പ്രത്യേകതയും ഫോണിനുണ്ട്. നേരിയ വെളിച്ചത്തിൽ പോലും ദൃശ്യങ്ങൾ മിഴിവോടെ നൽകുന്ന സൂപ്പർ സ്മൂത്ത് 60 എഫ് പി എസ് വീഡിയോകൾ ആണ് മറ്റൊരു ആകർഷണീയത. 40 എം പി സെൽഫി കാമറ, 12 എം പി അൾട്രാ വൈഡ് കാമറ, 108 എം പി വൈഡ് ആംഗിൾ  എന്നിവ കാമറ പ്രേമികളെ ആകർഷിക്കാൻ ഉതകുന്നവയാണ്. ഗാലക്സി സിരീസിൽ വെച്ച് ഏറ്റവും പുതുമയേറിയ ഡ്യുവൽ സൂം സിസ്റ്റം ആണ് എസ് 21 5 ജിയുടേത്. ബ്രൈറ്റ് നൈറ്റ് സെൻസറും ഉണ്ട്.

വേഗതയേറിയ 5 എൻ എം പ്രൊസസറാണ് മറ്റൊരു ആകർഷണീയത. 17.3 സി എം (6.8′) ഇൻഫിനിറ്റി 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ ആണ്. നിലവിലുള്ള സ്മാർട്ട് ഫോണുകളിൽവെച്ച് ഏറ്റവും കരുത്തുറ്റ ഗൊറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഫാൻ്റം ബ്ലാക്ക്, ഫാൻ്റം സിൽവർ നിറങ്ങളിൽ ലഭ്യമാണ്.

രണ്ടിരട്ടി വേഗതയേറിയ എ ഐ, 20 ശതമാനം ഫാസ്റ്റർ സി പി യു, 35 മടങ്ങ് ഫാസ്റ്റർ ജി പിയു, 16 ജി ബി റാം, 512 ജി ബി ബിൽറ്റ്-ഇൻ- മെമ്മറി, ഹൈപ്പർ ഫാസ്റ്റ് 5 ജി, ഹൈപ്പർ ഫാസ്റ്റ് വൈഫൈ 6 ഇ, 5000 എം എ എച്ച് ബാറ്ററി എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

25 വാട്ട് ട്രാവൽ അഡാപ്റ്റർ ഉപയോഗിച്ച് അര മണിക്കൂർ കൊണ്ട് 50 ശതമാനത്തിൽ അധികം ചാർജ് ചെയ്യാം. കേബിൾ ഇല്ലാതെ ചാർജ് ചെയ്യാവുന്ന വയർലസ് ചാർജിങ്ങ് സംവിധാനവും ഉണ്ട്. മൊബൈൽ, വാച്ച്, ബഡ്സ് എന്നിവയിൽ പവർ ഷെയർ ചെയ്യാനുള്ള ഫീച്ചറും ലഭ്യമാണ്. കൂടുതൽ വേഗതയും കൃത്യതയും ഉറപ്പു നൽകുന്ന അൾട്രാ സോണിക് ഫിംഗർ പ്രിൻ്റ് സെൻസർ ആണ് ഫോണിനുള്ളത്. ഉന്നത ഗുണനിലവാരത്തിനുള്ള യു എസ് ബി സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുള്ള ഫോൺ എല്ലാ അർഥത്തിലും ‘അൾട്രാ’ എന്ന വിശേഷണത്തോട് നീതി പുലർത്തുന്നുണ്ട്. ഒരു ലക്ഷത്തിനു മുകളിലാണ് വില.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മദ്യപിച്ച് വാഹനം ഓടിക്കൽ, സെക്ഷൻ 185 എ ചുമത്താൻ ബ്രീത്ത് അനലൈസർ ടെസ്റ്റോ ബ്ലഡ് ടെസ്റ്റോ നടത്തിയിരിക്കണമെന്ന് കേരള ഹൈക്കോടതി

പുതിയ സ്വകാര്യതാ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് വാട്സ്അപ്പ്