Movie prime

വാരാണസിയിൽ നേപ്പാളിയുടെ തലവടിച്ചും ‘ജയ് ശ്രീറാം’ വിളിപ്പിച്ചും സംഘപരിവാർ

sanghparivar പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ നേപ്പാളിക്ക് ക്രൂരപീഡനം. തല വടിച്ച് തലയോട്ടിയിൽ ജയ് ശ്രീറാം എന്ന് എഴുതിവെച്ച ഹിന്ദു തീവ്രവാദികൾ അയാളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. അധികം അറിയപ്പെടാത്തതും വാരാണസിയിൽ വേരുകളുള്ളതുമായ സംഘപരിവാർ ഗ്രൂപ്പാണ് വിശ്വ ഹിന്ദുസേന. അതിൻ്റെ കൺവീനർ അരുൺ പഥക് ആണ് ദൃശ്യം റെക്കോഡ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. ശ്രീരാമൻ നേപ്പാളിയാണെന്നും രാമജന്മഭൂമിയായ അയോധ്യ നേപ്പാളിലാണെന്നും കഴിഞ്ഞ ദിവസം നേപ്പാൾ പ്രധാനമന്ത്രി More
 
വാരാണസിയിൽ നേപ്പാളിയുടെ തലവടിച്ചും ‘ജയ് ശ്രീറാം’ വിളിപ്പിച്ചും സംഘപരിവാർ

sanghparivar

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ നേപ്പാളിക്ക് ക്രൂരപീഡനം. തല വടിച്ച് തലയോട്ടിയിൽ ജയ് ശ്രീറാം എന്ന് എഴുതിവെച്ച ഹിന്ദു തീവ്രവാദികൾ അയാളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. അധികം അറിയപ്പെടാത്തതും വാരാണസിയിൽ വേരുകളുള്ളതുമായ സംഘപരിവാർ ഗ്രൂപ്പാണ് വിശ്വ ഹിന്ദുസേന. അതിൻ്റെ കൺവീനർ അരുൺ പഥക് ആണ് ദൃശ്യം റെക്കോഡ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

ശ്രീരാമൻ നേപ്പാളിയാണെന്നും രാമജന്മഭൂമിയായ അയോധ്യ നേപ്പാളിലാണെന്നും കഴിഞ്ഞ ദിവസം നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി അഭിപ്രായപ്പെട്ടിരുന്നു. അതിനു ശേഷമാണ് നേപ്പാളിയെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. നേപ്പാൾ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനും അദ്ദേഹം നിർബന്ധിതനായി.

നേപ്പാളി പൗരനെന്ന് കരുതപ്പെടുന്ന ഒരു മനുഷ്യനാണ് വീഡിയോയിൽ ഉള്ളത്. ഒരു നദിക്കരികിലാണ് അയാൾ ഇരിക്കുന്നത്. ശരീരത്തിന്റെ മേൽഭാഗത്ത് വസ്ത്രമില്ല. ഒലിക്കും നേപ്പാളിനുമെതിരെ മുദ്രാവാക്യം വിളിക്കാനും, നേപ്പാളികൾക്ക് ഉപജീവന മാർഗം നൽകുന്നതിന് ഇന്ത്യയെ പ്രശംസിക്കാനും അദ്ദേഹത്തെ നിർബന്ധിക്കുന്നതായി കാണാം. നേപ്പാളി ഭാഷയാണ് അയാൾ സംസാരിക്കുന്നത്. ‘ജയ് ശ്രീ റാം’ എന്നും ‘ഭാരത് മാതാ കി ജയ് ’ എന്നും വിളിക്കാൻ ചുറ്റുമുള്ളവർ അയാളെ നിർബന്ധിക്കുന്നുണ്ട്.

തന്റെ പ്രവൃത്തികളെ ന്യായീകരിച്ചുകൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റിട്ട അരുൺ പഥക് താൻ ചെയ്തതുപോലെ നേപ്പാളികളുടെ തലയോട്ടിയിൽ ‘ജയ് ശ്രീ റാം’ എന്ന് എഴുതാൻ അനുയായികളോട് അഭ്യർഥിക്കുന്നു.കേസിൽ ഭേലാപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വാരാണസി പോലീസ് അറിയിച്ചു.