in ,

വൈറലായി സഞ്ജയ് ദത്തിൻ്റെ ചിത്രം, വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർ

Sanjay Dutt’s
രോഗ ബാധിതനായി ജോലിയിൽ നിന്ന് തത്ക്കാലത്തേക്ക് അവധി എടുത്തിരിക്കുന്ന ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തിൻ്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. ക്ഷീണിതനായി കാണപ്പെടുന്ന സഞ്ജയ് ദത്തിൻ്റെ ചിത്രം ആരാധകരിൽ ആശങ്കയേറ്റിയതായും താരത്തിന് ആശംസകൾ നേർന്ന് ആരാധകർ ആ ചിത്രം പങ്കുവെയ്ക്കുന്നതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. Sanjay Dutt’s 

ഇപ്പോൾ ദുബായിലാണ് നടൻ ഉള്ളത്. ചാർട്ടേഡ് ഫ്ലൈറ്റിൽ ഭാര്യ മാന്യതയ്ക്കൊപ്പമാണ് അദ്ദേഹം ദുബായിൽ എത്തിയത്. മക്കളായ ഷഹ്രാൻ, ഇഖ്റ എന്നിവരെ മാസങ്ങൾക്കു ശേഷമാണ് അദ്ദേഹം കണ്ടുമുട്ടുന്നത്. ഫാൻ ക്ലബ്ബുകളിൽ ധാരാളമായി ഷെയർ ചെയ്യപ്പെട്ട ഫോട്ടോയിൽ ഒരു ആരാധികയ്ക്കൊപ്പം നിൽക്കുന്ന സഞ്ജയ് ദത്തിനെയാണ് കാണുന്നത്. പൗഡർ ബ്ലൂ ടീ ഷർട്ടും ഡാർക്ക് ബ്ലൂ പാൻ്റ്സും ധരിച്ച നടൻ ക്ഷീണിതനാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് ആരാധകർ ആ ചിത്രം ഷെയർ ചെയ്യുന്നത്.

ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ മാന്യതയും ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. ശുഭാപ്തി വിശ്വാസം നിറയ്ക്കുന്ന വാക്കുകളാണ് അവർ അതിനൊപ്പം കുറിക്കാറ്. അതിജീവനത്തെക്കുറിച്ചുളള പ്രതീക്ഷയും പ്രത്യാശയുമെല്ലാമാണ് അവ പങ്കുവെയ്ക്കുന്നത്. കുടുംബം ഒരു വരദാനമാണെന്നും തനിക്ക് പരാതികൾ  ഇല്ലെന്നും കുടുംബത്തോടൊപ്പം ഇങ്ങനെ എന്നും ഒന്നിച്ചുണ്ടായിരിക്കാനാണ്  പ്രാർഥിക്കുന്നതെന്നും സഞ്ജയ് ദത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുള്ള മറ്റൊരു പോസ്റ്റിൽ അവർ എഴുതി.

ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി ആഗസ്റ്റ് 11-നാണ് സഞ്ജയ് ദത്ത് അറിയിക്കുന്നത്. ആഗസ്റ്റ് 18-ന് ആശുപത്രിയിലേക്ക് തിരിക്കുന്നതിന് മുമ്പായി തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട് തനിക്ക് വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അഭ്യർഥിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് ചികിത്സ.

മഹേഷ് ഭട്ടിൻ്റെ സഡക്-2 വിലാണ് സഞ്ജയ് ദത്ത് ഒടുവിൽ അഭിനയിക്കുന്നത്. ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജ ഭട്ട് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു മുഖ്യ വേഷങ്ങളിൽ. ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. കെ ജി എഫ് ചാപ്റ്റർ 2, തോർബാസ്, ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ. അക്ഷയ് കുമാർ, മാനുഷി ചില്ലാർ എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജ് എന്ന ചിത്രവും ഇതോടൊപ്പമുണ്ട്.        

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ലോക്ഡൗൺ കാലത്ത് വിഷാദവും ഉത്കണ്ഠയും മൂന്നിരട്ടി വർധിച്ചെന്ന് പഠനം

kavilappa

വീഡിയോ: ലോകത്തിൽ ഇനി ആകെയുള്ളത് ഒരേയൊരു മരം, അത് കേരളത്തിൽ