Movie prime

രാച്ചിയമ്മയായി റിമയെ കാണാനാണ് കൂടുതൽ ഇഷ്ടമെന്ന് ശാരദക്കുട്ടി

ആന്തരിക ഗൗരവമാണ് റിമയുടെ ശരീരഭാഷയുടെ അടിസ്ഥാനഭാവം. കുസൃതിയും നർമവും ലാളിത്യവുമെല്ലാം നിമിഷനേരം കൊണ്ട് പ്രകടിപ്പിക്കാൻ റിമയ്ക്ക് കഴിയും. ശക്തമായ വേഷങ്ങൾ ആവിഷ്കരിക്കാനുള്ള അപാര സാധ്യത അവർക്കുണ്ട്. ഷീലയും മാധവിയുമെല്ലാം ചെയ്ത കഥാപാത്രങ്ങൾ റിമ ചെയ്താൽ എങ്ങിനെയിരിക്കുമെന്ന് ഭാവനയിൽ കാണാറുണ്ട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരി തന്റെ ഇഷ്ടനടിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് റിമ കല്ലിങ്കൽ ആണ് ഇന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി. ആന്തരിക ഗൗരവമാണ് ആ ശരീരഭാഷയുടെ അടിസ്ഥാനഭാവമെന്നത് എനിക്ക് ഈ നടിയെ വളരെ പ്രിയമുള്ളവളാക്കുന്നു. കുസൃതിയും More
 
രാച്ചിയമ്മയായി റിമയെ കാണാനാണ് കൂടുതൽ ഇഷ്ടമെന്ന് ശാരദക്കുട്ടി

ആന്തരിക ഗൗരവമാണ് റിമയുടെ ശരീരഭാഷയുടെ അടിസ്ഥാനഭാവം. കുസൃതിയും നർമവും ലാളിത്യവുമെല്ലാം നിമിഷനേരം കൊണ്ട് പ്രകടിപ്പിക്കാൻ റിമയ്ക്ക് കഴിയും. ശക്തമായ വേഷങ്ങൾ ആവിഷ്കരിക്കാനുള്ള അപാര സാധ്യത അവർക്കുണ്ട്. ഷീലയും മാധവിയുമെല്ലാം ചെയ്ത കഥാപാത്രങ്ങൾ റിമ ചെയ്താൽ എങ്ങിനെയിരിക്കുമെന്ന് ഭാവനയിൽ കാണാറുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരി തന്റെ ഇഷ്ടനടിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്.

ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

റിമ കല്ലിങ്കൽ ആണ് ഇന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി. ആന്തരിക ഗൗരവമാണ് ആ ശരീരഭാഷയുടെ അടിസ്ഥാനഭാവമെന്നത് എനിക്ക് ഈ നടിയെ വളരെ പ്രിയമുള്ളവളാക്കുന്നു. കുസൃതിയും നർമ്മവും ലാളിത്യവുമെല്ലാം നിമിഷ നേരം കൊണ്ട് പ്രകടിപ്പിക്കാനാകുമെങ്കിലും ശക്തമായ കഥാപാത്രങ്ങളെ ആവിഷ്കരിക്കാനുള്ള അപാരമായ സാധ്യത ആ മുഖത്തെ അടിസ്ഥാനഗൗരവത്തിനുണ്ട്.

ഷീലയും മാധവിയും ചെയ്ത ശക്തമായ കഥാപാത്രങ്ങൾ റിമ കല്ലിങ്കലിലൂടെ പുനരാവിഷ്ക്കരിക്കപ്പെട്ടു കാണാറുണ്ട് ഭാവനയിൽ. ഇന്നലെ നവംബറിന്റെ നഷ്ടവും ആകാശദൂതും വാഴ്‌വേ മായവും 22 എഫ് കെ യും അടുപ്പിച്ചു കണ്ടപ്പോൾ ഈ തോന്നൽ കൂടുതൽ ശക്തമായി. രാച്ചിയമ്മയായി കാണാനും റിമയെ ഞാൻ കൂടുതലിഷ്ടപ്പെടുന്നു. റിമ, ഐ ലവ് യു.