Movie prime

സാറാ ജോസഫിൻ്റെ ‘ബുധിനി’ ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ പാഠപുസ്തകമാവണമെന്ന് മുതിർന്ന എഴുത്തുകാരൻ എൻ പ്രഭാകരൻ

Sarah Jospeh ”പിന്നെയും അൽപം കഴിഞ്ഞാണ് ബുധിനി ഇറങ്ങി വന്നത്. മുഷിഞ്ഞു മങ്ങിയ വെള്ളനിറമുള്ള, ചുളിഞ്ഞ, ലോലമായ പരുത്തിസാരി ബംഗാളി സ്ത്രീകളുടെ രീതിയിൽ ഉടുത്തിരിക്കുന്നു. നദിയെ അണിഞ്ഞവൾ!അലകളായും ചുഴികളായും ഒഴുക്കായും വാതിൽ തുറന്നുവരികയാണ് ഒരു നദി. രൂപി മുർമി ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവളൊറ്റയ്ക്കല്ല ഇറങ്ങി വരുന്നത്. സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട കോടാനുകോടി മനുഷ്യരുടെയും അനന്ത വിസ്തൃതമായ കാടുകളുടെയും നൂറുകണക്കിന് ഗ്രാമങ്ങളുടെയും വയലുകളുടെയും ഒരു മഹാപ്രവാഹമായിരുന്നു അത്!” Sarah Jospeh മലയാളത്തിലെ വായനാസമൂഹം അർഹമായ പരിഗണനയുടെ നാലിലൊന്നുലൊന്നു More
 
സാറാ ജോസഫിൻ്റെ ‘ബുധിനി’  ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ പാഠപുസ്തകമാവണമെന്ന് മുതിർന്ന എഴുത്തുകാരൻ എൻ പ്രഭാകരൻ

Sarah Jospeh

”പിന്നെയും അൽപം കഴിഞ്ഞാണ് ബുധിനി ഇറങ്ങി വന്നത്. മുഷിഞ്ഞു മങ്ങിയ വെള്ളനിറമുള്ള, ചുളിഞ്ഞ, ലോലമായ പരുത്തിസാരി ബംഗാളി സ്ത്രീകളുടെ രീതിയിൽ ഉടുത്തിരിക്കുന്നു. നദിയെ അണിഞ്ഞവൾ!അലകളായും ചുഴികളായും ഒഴുക്കായും വാതിൽ തുറന്നുവരികയാണ് ഒരു നദി. രൂപി മുർമി ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവളൊറ്റയ്ക്കല്ല ഇറങ്ങി വരുന്നത്. സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട കോടാനുകോടി മനുഷ്യരുടെയും അനന്ത വിസ്തൃതമായ കാടുകളുടെയും നൂറുകണക്കിന് ഗ്രാമങ്ങളുടെയും വയലുകളുടെയും ഒരു മഹാപ്രവാഹമായിരുന്നു അത്!” Sarah Jospeh

മലയാളത്തിലെ വായനാസമൂഹം അർഹമായ പരിഗണനയുടെ നാലിലൊന്നുലൊന്നു പോലും ബുധിനിക്ക് നൽകിയിട്ടില്ലെന്നും, പല നിലയ്ക്കും പ്രധാനപ്പെട്ട ഈ കൃതി കേരളത്തിലെങ്കിലും എല്ലാ യൂണിവേഴ്‌സിറ്റികളിലെയും ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെയും പാഠപുസ്തകമായി തീരേണ്ടതാണെന്നും, മുഴുവൻ സാമൂഹ്യനിരീക്ഷകരും പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും നോവൽ മനസ്സിരുത്തി വായിക്കണമെന്നും മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ താഴെ

ഇന്നത്തെ ഝാർഖണ്ഡിൽ ധൻബാദ് ജില്ലയിലെ പാഞ്ചേത് എന്ന സ്ഥലത്ത് ദാമോദർ നദിക്ക് കുറുകെ നിർമിച്ച അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ നെഹ്‌റു ആ പ്രദേശത്തുകാരിയും സാന്താൾ വംശജയുമായ ബുധിനി എന്ന ആദിവാസി പെൺകുട്ടിയെക്കൊണ്ട് ആ കർമം ചെയ്യിക്കുന്നു. ഡിവിസി(ദാമോദർ വാലി കോർപറേഷൻ)യുടെ നിർദ്ദേശാനുസരണം സ്റ്റേജിലെത്തിയ ബുധിനിക്കു മുന്നിൽ മധുരമായൊരു ചിരിയോടെ തന്റെ കഴുത്തിൽ മാലയിടാൻ പാകത്തിൽ നെഹ്‌റു കുനിഞ്ഞ് നിന്നുകൊടുത്തു.

നെഹ്‌റുവിനെ പൂമാലയണിയിച്ച് സ്വീകരിച്ച സംഭവം ആ പെൺകുട്ടിയുടെ ജീവിതം അടിമുടി തകർത്തുകളയുന്നു. അവൾ ഉൾപ്പെടുന്ന സാന്താൾ ഗോത്രത്തിന്റെ വിശ്വാസമനുസരിച്ച് ബുധിനി ആ മാലയിടലോടെ അന്യഗോത്രക്കാരനായ ഒരാളുടെ ഭാര്യയായിക്കഴിഞ്ഞു. അങ്ങനെയൊരു ധിക്കാരം പ്രവർത്തിച്ചവളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നുറച്ച് അവർ ബുധിനിയെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുന്നു.

വിവരണാതീതമായ ദുരിതാനുഭവങ്ങളിലൂടെ കടന്നു പോവുന്ന ബുധിനിയുടെയും വികസനത്തിന്റെ പേരിൽ എല്ലാം നഷ്ടപ്പെടുന്ന മറ്റനേകം പേരുടെയും കഥ പറയുന്ന നോവലാണ് ‘ബുധിനി.’ ദശകങ്ങൾക്കു ശേഷം അവരെ കാണാൻ ചെല്ലുന്ന രൂപിമുർമിയും സുചിത്രയും ബുധിനിയെ നീണ്ട അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും ശേഷം ആദ്യമായി കാണുന്ന രംഗം വിവരിച്ചത് മാത്രം ഉദ്ധരിക്കാം; സാറാജോസഫ് ഈ കഥാപാത്രത്തെയും അവർ പ്രതിനിധാനം ചെയ്യുന്ന വർഗത്തെയും എത്രമേൽ ഹൃദയൈക്യത്തോടയാണ് സമീപിച്ചിരിക്കുന്നത് എന്ന് വ്യക്തമാവും.

”പിന്നെയും അൽപം കഴിഞ്ഞാണ് ബുധിനി ഇറങ്ങി വന്നത്. മുഷിഞ്ഞു മങ്ങിയ വെള്ള നിറമുള്ള, ചുളിഞ്ഞ, ലോലമായ പരുത്തിസാരി ബംഗാളി സ്ത്രീകളുടെ രീതിയിൽ ഉടുത്തിരിക്കുന്നു. നദിയെ അണിഞ്ഞവൾ!അലകളായും ചുഴികളായും ഒഴുക്കായും വാതിൽ തുറന്നുവരികയാണ് ഒരു നദി. രൂപി മുർമി ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവളൊറ്റയ്ക്കല്ല ഇറങ്ങി വരുന്നത്. സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട കോടാനുകോടി മനുഷ്യരുടെയും അനന്ത വിസ്തൃതമായ കാടുകളുടെയും നൂറുകണക്കിന് ഗ്രാമങ്ങളുടെയും വയലുകളുടെയും ഒരു മഹാപ്രവാഹമായിരുന്നു അത്!”

സാറാജോസഫിന്റെ ഈ നോവലിനെ കുറിച്ചുള്ള പല നല്ല നിരീക്ഷണങ്ങളും ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിലെ വായനാസമൂഹം ഈ കൃതിക്ക് അത് അർഹിക്കുന്ന പരിഗണനയുടെ നാലിലൊന്നുലൊന്നു പോലും നൽകിയതായി തോന്നുന്നില്ല.

വിശാലമായ ക്യാൻവാസിൽ പാർശ്വവൽക്കരിക്കപ്പെട്ട അനേകം പേരുടെ കഥ പറയുന്ന ഈ നോവലിന് നമ്മുടെ നോവൽ സാഹിത്യത്തിലുള്ള സ്ഥാനം വളരെ ഉയർന്നതാണ്.

പല നിലയ്ക്കും പ്രധാനപ്പെട്ട ഈ കൃതി കേരളത്തിലെങ്കിലും എല്ലാ യൂനിവേഴ്‌സിറ്റികളിലെയും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ പാഠപുസ്തകമായി തീരേണ്ടതാണ്. അവർ മാത്രമല്ല മുഴുവൻ സാമൂഹ്യനിരീക്ഷകരും പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ‘ബുധിനി’ മനസ്സിരുത്തി വായിക്കേണ്ടതാണ്.