Movie prime

തിരുവനന്തപുരത്തെ ജലാശയങ്ങളെ രക്ഷിക്കാൻ

വെള്ളായണി കായൽ ബയോ ഡൈവേഴ്സിറ്റി മേഖലയായി പ്രഖ്യാപിക്കണമെന്ന് ഡോ. ശശി തരൂർ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. അടിയന്തര വിഷയങ്ങൾ അവതരിപ്പിക്കുന്ന സീറോ അവറിലാണ് വെള്ളായണി കായൽ, ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ തുടങ്ങിയ തിരുവനന്തപുരത്തെ ജലാശയങ്ങളും ജലപാതകളും നേരിടുന്ന പ്രശ്നങ്ങൾ ഡോ. ശശി തരൂർ എംപി പാർലമെന്റിൽ ഉന്നയിച്ചത്. ടൂറിസം, ഗതാഗതം, ശുദ്ധ ജലവിതരണം തുടങ്ങി ഒരുപാട് സാധ്യതതകളുള്ള ഈ ജലാശയങ്ങൾ പക്ഷെ അനധികൃത പ്രവർത്തനങ്ങൾ, മാലിന്യ നിക്ഷേപം തുടങ്ങി നിരവധി പ്രശ്നങ്ങളാൽ ശ്വാസംമുട്ടുകയാണ്. കേന്ദ്ര More
 
തിരുവനന്തപുരത്തെ ജലാശയങ്ങളെ രക്ഷിക്കാൻ

വെള്ളായണി കായൽ ബയോ ഡൈവേഴ്സിറ്റി മേഖലയായി പ്രഖ്യാപിക്കണമെന്ന് ഡോ. ശശി തരൂർ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. അടിയന്തര വിഷയങ്ങൾ അവതരിപ്പിക്കുന്ന സീറോ അവറിലാണ് വെള്ളായണി കായൽ, ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ തുടങ്ങിയ തിരുവനന്തപുരത്തെ ജലാശയങ്ങളും ജലപാതകളും നേരിടുന്ന പ്രശ്നങ്ങൾ ഡോ. ശശി തരൂർ എംപി പാർലമെന്റിൽ ഉന്നയിച്ചത്. ടൂറിസം, ഗതാഗതം, ശുദ്ധ ജലവിതരണം തുടങ്ങി ഒരുപാട് സാധ്യതതകളുള്ള ഈ ജലാശയങ്ങൾ പക്ഷെ അനധികൃത പ്രവർത്തനങ്ങൾ, മാലിന്യ നിക്ഷേപം തുടങ്ങി നിരവധി പ്രശ്നങ്ങളാൽ ശ്വാസംമുട്ടുകയാണ്. കേന്ദ്ര ജല മന്ത്രാലയം അടിയന്തരമായി ഒരു ഇൻസ്പെക്ഷൻ ബോർഡിനെ ഈ ജലാശയങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ നിയോഗിക്കണം എന്നും ഇവയുടെ സംരക്ഷണത്തിനായി സാമ്പത്തിക സ ഹായവും കർമ്മ പദ്ധതികളും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.