Movie prime

സെർബറസ് ട്രോജൻ – മുന്നറിയിപ്പുമായി എസ് ബി ഐ

അപകടകാരിയായ സെർബറസ് ട്രോജൻ മാൽവെയറിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് എസ് ബി ഐ ജാഗ്രതാ നിർദേശം നല്കിയിട്ടുള്ളത്. വ്യാജ എസ് എം എസുകളുടെ രൂപത്തിലാണ് വാൽവെയർ കടന്നുവരുന്നത്. വൻതോതിലുള്ള ഓഫറുകൾ നല്കുന്ന സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കാനിടയുണ്ട്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്കുന്നതെന്ന വ്യാജേനയും സന്ദേശങ്ങൾ വരാം. വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അജ്ഞാത ഉറവിടങ്ങൾ വഴി മൊബൈൽ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്. സെർബറസ് ട്രോജൻ അപകടകാരിയായ ഒരു സോഫ്റ്റ് വെയറാണ്. More
 
സെർബറസ് ട്രോജൻ – മുന്നറിയിപ്പുമായി  എസ് ബി ഐ

അപകടകാരിയായ സെർബറസ് ട്രോജൻ മാൽവെയറിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് എസ് ബി ഐ ജാഗ്രതാ നിർദേശം നല്കിയിട്ടുള്ളത്.

വ്യാജ എസ് എം എസുകളുടെ രൂപത്തിലാണ് വാൽവെയർ കടന്നുവരുന്നത്. വൻതോതിലുള്ള ഓഫറുകൾ നല്കുന്ന സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കാനിടയുണ്ട്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‌കുന്നതെന്ന വ്യാജേനയും സന്ദേശങ്ങൾ വരാം. വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അജ്ഞാത ഉറവിടങ്ങൾ വഴി മൊബൈൽ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്.

സെർബറസ് ട്രോജൻ അപകടകാരിയായ ഒരു സോഫ്റ്റ് വെയറാണ്. കോവിഡ്- 19 സാഹചര്യം മുതലെടുത്താണ് അത് പ്രവർത്തിക്കുന്നതെന്ന് അടുത്തിടെ സി ബി ഐ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും എജൻസികൾക്കും മുന്നറിയിപ്പ് നല്കിയിരുന്നു. നിയമാനുസൃതമായ അപ്ലിക്കേഷൻ്റെ രൂപത്തിലാണ് ഇവ ഉപയോക്താക്കളുടെ സ്മാർട്ട് ഫോണുകളിൽ എത്തുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്കുന്ന വ്യാജേനയാണ് ഇവ വരുന്നത്. എംബഡ് ചെയ്ത ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവ് സെർബറസ് ട്രോജൻ്റെ വലയിൽ കുടുങ്ങും. ഡൗൺലോഡിലൂടെ സ്മാർട്ട് ഫോണുകളിൽ കയറിപ്പറ്റി ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സി വി വി തുടങ്ങിയ നിർണായക വിവരങ്ങൾ ചോർത്തും.