Movie prime

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

NEET നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം സെപ്റ്റംബറിൽ തന്നെ നീറ്റ്, ജെഇഇ പരീക്ഷകൾ നടക്കും.ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് യുജി സെപ്റ്റംബർ 13-നുമാണ് നടക്കുന്നത്.NEET ജെഇഇ മെയിൻ 2020, നീറ്റ് യുജി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷകൾ മാറ്റിവെയ്ക്കുന്നത് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുമെന്ന് ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം More
 
നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

NEET

നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം സെപ്റ്റംബറിൽ തന്നെ നീറ്റ്, ജെഇഇ പരീക്ഷകൾ നടക്കും.ജെ‌ഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് യുജി സെപ്റ്റംബർ 13-നുമാണ് നടക്കുന്നത്.NEET

ജെഇഇ മെയിൻ 2020, നീറ്റ് യുജി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷകൾ മാറ്റിവെയ്ക്കുന്നത് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുമെന്ന് ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം സെപ്റ്റംബറിൽ തന്നെ നീറ്റ്, ജെഇഇ പരീക്ഷകൾ നടക്കും.

ജെ‌ഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് യുജി സെപ്റ്റംബർ 13-നുമാണ് നടക്കുന്നത്. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന സോളിസിറ്റർ ജനറലിന്റെ അഭിപ്രായം കണക്കിലെടുക്കുന്നതായി കോടതി പറഞ്ഞു. സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൽ ഇടപെടേണ്ട ആവശ്യമില്ല.

കോവിഡ്-19 ന് ഉടൻ തന്നെ വാക്സിൻ ലഭ്യമാവാനുള്ള സാധ്യതയുണ്ടെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15-ലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പോലും ഇക്കാര്യം സൂചിപ്പിച്ചു. പരീക്ഷകൾ അനിശ്ചിതമായി നീട്ടിവെയ്ക്കാനല്ല, അല്പനാളത്തേക്ക് മാറ്റിവയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വാദിച്ചു.

എന്നാൽ വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷകൾ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം നടത്താൻ അനുവദിക്കണമെന്നും, ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കുമെന്നും നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിക്ക് (എൻടിഎ) വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.

പരീക്ഷകൾ നടത്തിയില്ലെങ്കിൽ അത് രാജ്യത്തിന് വലിയ നഷ്ടമാകില്ലേ എന്നും വിദ്യാർഥികൾക്ക് അധ്യയന വർഷം നഷ്ടപ്പെടില്ലേ എന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. കോവിഡ്-19 കാലത്തും ജീവിതം മുന്നോട്ട് പോകണം. പരീക്ഷകൾ അവസാനിപ്പിക്കാനാവില്ല. നാം മുന്നോട്ട് തന്നെ പോകണം.സെപ്റ്റംബറിൽ പരീക്ഷ നടത്താനുള്ള തീരുമാനം എൻടിഎ പ്രഖ്യാപിക്കുന്നത്ജൂലൈ 3-നാണ്. ഇതിനെ എതിർത്തുകൊണ്ട് ഓഗസ്റ്റ് 6-നാണ് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർഥികൾ പരീക്ഷകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നൽകിയത്.

രാജ്യത്ത് സാധാരണ നില പുന:സ്ഥാപിച്ചതിനുശേഷം മാത്രം പരീക്ഷകൾ നടത്താൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചത്.

അപകടകരമായ സമയത്ത് രാജ്യത്തുടനീളം ജെഇഇ മെയിൻ, നീറ്റ് പരീക്ഷ നടത്തുന്നത് വഴി ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ജീവൻ അപകടത്തിലാകുമെന്നും അവർക്ക് രോഗം ബാധിക്കാനും മരണപ്പെടാനും സാധ്യതയുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തൊട്ടാകെയുള്ള നീറ്റ്, ജെഇഇ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ഓരോ സംസ്ഥാനത്തെയും ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും അനുവദിക്കണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിരുന്നു.