Movie prime

ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീം കോടതി റദ്ദാക്കി

ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി നീക്കം ചെയ്തു. “ആനുപാതികമല്ലാത്തത്” എന്ന് വിലയിരുത്തിയാണ് ആർ ബി ഐയുടെ വിധി കോടതി റദ്ദാക്കിയത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വെർച്വൽ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി 2018-ൽ ആർ ബി ഐ പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദായത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് More
 
ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീം കോടതി റദ്ദാക്കി

ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി നീക്കം ചെയ്തു. “ആനുപാതികമല്ലാത്തത്” എന്ന് വിലയിരുത്തിയാണ് ആർ ബി ഐയുടെ വിധി കോടതി റദ്ദാക്കിയത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വെർച്വൽ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി 2018-ൽ ആർ ബി ഐ പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദായത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്.

ജസ്റ്റിസ് റോഹിങ്ങ്ടൺ നരിമാൻ, അനിരുദ്ധ ബോസ്, വി സുബ്രഹ്‌മണ്യൻ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. റിസർവ് ബാങ്കിന്റെ ഇടപെടലോടെ, തികച്ചും നിയമാനുസൃതമായി നടന്നുവന്ന ക്രിപ്റ്റോ കറൻസി ഇടപാടുകൾ തടസ്സപ്പെട്ടതായി അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിപ്റ്റോ കറൻസി പൂർണമായ അർഥത്തിൽ കറൻസിയല്ല എന്ന വാദമാണ് ഐ എം എ ഐ മുന്നോട്ടുവെച്ചത്. ഒരു ക്രയവസ്തു അഥവാ ചരക്കിന്റെ സ്വഭാവമാണ് അതിനുള്ളത്. കൃത്യതയുള്ള നിയമത്തിന്റെ അഭാവത്തിൽ ഇത്തരം ഒരു ഉത്പ്പന്നത്തിന് നിരോധനം കൊണ്ടുവരാൻ റിസർവ് ബാങ്കിന് കഴിയില്ല.

2013 മുതൽ ക്രിപ്റ്റോ കറൻസി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്കിയിരുന്നതായി ആർ ബി ഐ വാദിച്ചു. രാജ്യത്തിൻറെ ധനകാര്യ ഇടപാടുകളെ ദോഷകരമായി ബാധിക്കുന്നതും അതുകൊണ്ടുതന്നെ മുളയിലേ നുള്ളിക്കളയേണ്ടതുമായ ഡിജിറ്റൽ പണമിടപാട് രീതിയാണ് വെർച്വൽ കറൻസി. നിരോധനം ഏർപ്പെടുത്താനുള്ള അധികാരം തങ്ങൾക്കുണ്ട് . നിയമവിരുദ്ധമെന്ന് സർക്കാർ നിശ്ചയിച്ച സ്വകാര്യ വെർച്വൽ കറൻസികൾക്ക് ‘വേലി കെട്ടുക’ യാണ് തങ്ങൾ ചെയ്തത്.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോയിയേഷനുവേണ്ടി ഹാജരായത് അഡ്വ. ആഷിം സൂദ് ആണ്. ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ല എന്ന തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് അതിന് നിരോധനം ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വാദിച്ചു.