Movie prime

ശാസ്ത്ര പഠനം കൂടുതൽ ഫലപ്രദമാക്കണം: മന്ത്രി

കുട്ടികളെ ശാസ്ത്രത്തോട് ചേർത്ത് നിർത്തി ശാസ്ത്ര പഠനം കൂടുതൽ ഫലപ്രദമാക്കണമെന്ന് മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി. ദേശീയ ബാലശാസത്ര കോൺഗ്രസിന് ഇത് സാധിക്കും. ശാസ്ത്രരംഗത്ത് പുതിയ കണ്ടെത്തലുണ്ടാക്കാൻ കുട്ടികളിൽ അന്വേഷണ തീഷ്ണത വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് സെന്ററിൽ നടന്ന 27മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് ഗവേഷണ More
 

കുട്ടികളെ ശാസ്ത്രത്തോട് ചേർത്ത് നിർത്തി ശാസ്ത്ര പഠനം കൂടുതൽ ഫലപ്രദമാക്കണമെന്ന് മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി. ദേശീയ ബാലശാസത്ര കോൺഗ്രസിന് ഇത് സാധിക്കും. ശാസ്ത്രരംഗത്ത് പുതിയ കണ്ടെത്തലുണ്ടാക്കാൻ കുട്ടികളിൽ അന്വേഷണ തീഷ്ണത വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് സെന്ററിൽ നടന്ന 27മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് ഗവേഷണ മത്സരങ്ങൾ സംഘടിപ്പിച്ചത്. സംസ്ഥാനതലത്തിൽ 105 കൂട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് ജൂനിയർ വിഭാഗത്തിൽ ആറ് കുട്ടികളെയും സിനിയർ വിഭാഗത്തിൽ 10 കുട്ടികളെയും ദേശിയതല മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു. ഇവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ഡി കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടർ പ്രകാശ് കുമാർ, ദേശിയ അക്കാദമി കമ്മിറ്റി ചെയർമാൻ ടി പി രഘുനാഥ്, ദേശിയ അക്കാദമി കമ്മിറ്റി അംഗം ലളിത് ശർമ, സംസ്ഥാനതല അക്കാദമി കോർഡിനേറ്റർ എ ബിജു കുമാർ, എൻ.സി.എസ്.സി സംസ്ഥാന തല കോർഡിനേറ്റർ പി ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.