Movie prime

ഇരട്ടി ഡാറ്റ, കൂടുതല്‍ സംസാര സമയം; പ്ലാനുകള്‍ പരിഷ്ക്കരിച്ച് ജിയോ

തിരഞ്ഞെടുത്ത പ്ലാനുകളില് ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്ക്കുകളിലേയ്ക്ക് കൂടുതല് സംസാരസമയവും ജിയോ അനുവദിച്ചു. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില് യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. നിലവിലെ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ നേരം ഓൺലൈനിൽ ബന്ധപ്പെടുന്നതിനും പരിധി രഹിത ഡാറ്റാ സേവനമാണ് കമ്പനി More
 
ഇരട്ടി ഡാറ്റ, കൂടുതല്‍ സംസാര സമയം; പ്ലാനുകള്‍ പരിഷ്ക്കരിച്ച് ജിയോ

തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും ജിയോ അനുവദിച്ചു.

11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക.

നിലവിലെ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ നേരം ഓൺലൈനിൽ ബന്ധപ്പെടുന്നതിനും പരിധി രഹിത ഡാറ്റാ സേവനമാണ് കമ്പനി ഉറപ്പുനൽകുന്നത്. നിലവിലെ വർധിച്ച ഡാറ്റാ ആവശ്യകതക്ക് അനുസരിച്ച് ഒരു തരത്തിലുമുള്ള തടസ്സങ്ങളും നേരിടാതിരിക്കുന്നതിനാണ് മുൻഗണനയെന്ന് കമ്പനി വ്യക്തമാക്കി.