Movie prime

അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം,ചിലപ്പോള്‍ നമുക്കിടയില്‍ തന്നെ

അന്യഗ്രഹ ജീവികള് ഉണ്ടാകാമെന്നും ചിലപ്പോള് അവര് നമുക്കിടയില് തന്നെ ജീവിക്കുന്നുണ്ടാകാമെന്ന് ബ്രിട്ടീഷ് ബഹിരാകാശ യാത്രിക ഹെലന് ഷര്മ്മന്. “അന്യഗ്രഹ ജീവികള് ഉണ്ടെന്നുള്ള കാര്യത്തില് യാതൊരു സംശയവും വേണ്ട. കോടിക്കണക്കിന് ഗ്രഹങ്ങള് ഈ പ്രപഞ്ചത്തിലുണ്ട്.അവയില് പലതിലും ജീവന്റെ സാന്നിധ്യമുണ്ടാകും”,, ഹെലനെ ഉദ്ധരിച്ചു യുകെ മാഗസിനായ മെട്രോ.കോം റിപ്പോര്ട്ട് ചെയ്തു. “മനുഷ്യരെ പോലെ കാര്ബണും നൈട്രജനും ചേര്ന്നുള്ള ശരീരമാകണമെന്നില്ല അവര്ക്ക്. അത് കൊണ്ടായിരിക്കാം നമുക്ക് അവരെ കാണാന് കഴിയാത്തതും” എന്ന് ഹെലന് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ യാത്രികയാണ് More
 
അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം,ചിലപ്പോള്‍ നമുക്കിടയില്‍ തന്നെ

അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്നും ചിലപ്പോള്‍ അവര്‍ നമുക്കിടയില്‍ തന്നെ ജീവിക്കുന്നുണ്ടാകാമെന്ന് ബ്രിട്ടീഷ്‌ ബഹിരാകാശ യാത്രിക ഹെലന്‍ ഷര്‍മ്മന്‍.

“അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കോടിക്കണക്കിന് ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്.അവയില്‍ പലതിലും ജീവന്‍റെ സാന്നിധ്യമുണ്ടാകും”,, ഹെലനെ ഉദ്ധരിച്ചു യുകെ മാഗസിനായ മെട്രോ.കോം റിപ്പോര്‍ട്ട്‌ ചെയ്തു. “മനുഷ്യരെ പോലെ കാര്‍ബണും നൈട്രജനും ചേര്‍ന്നുള്ള ശരീരമാകണമെന്നില്ല അവര്‍ക്ക്. അത് കൊണ്ടായിരിക്കാം നമുക്ക് അവരെ കാണാന്‍ കഴിയാത്തതും” എന്ന് ഹെലന്‍ പറഞ്ഞു.

ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ യാത്രികയാണ് അന്‍പത്താറുകാരിയായ ഹെലന്‍ ഷര്‍മ്മന്‍. 1991 മെയിലാണ് ഹെലന്‍ ബഹിരാകാശ യാത്ര നടത്തിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ മാത്രമാണ് ബ്രിട്ടണില്‍ നിന്നും ഒരു പുരുഷന്‍ ബഹിരാകാശ യാത്രികനായത്. ടിം പെയ്കെ ആയിരുന്നത്.